എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാനെതിരെ അറസ്റ്റ് വാറണ്ട് തേടി ഇ.ഡി കോടതിയിൽ

ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് ഇ.ഡി ഡൽഹി റോസ് അവന്യൂ കോടതിയിൽ അപേക്ഷ നൽകി.

ബുധനാഴ്ചയാണ് ഇ.ഡി കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷയുമായി ബന്ധപ്പെട്ട് ചില രേഖകൾ കോടതിയിൽ സമർപ്പിക്കാൻ ഇ.ഡി സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കോടതി അപേക്ഷ പരിഗണിക്കുന്നത് 18ലേക്ക് മാറ്റി.

അമാനത്തുല്ല ഖാനടക്കം നാലുപേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് ഇ.ഡി സമൻസ് അയച്ചെങ്കിലും അമാനത്തുല്ല ഖാൻ ഹാജരായിരുന്നില്ല. കേസിൽ വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് ഏപ്രിൽ 20ന് ഹാജരാകാൻ ആവശ്യപ്പെട്ട് അമാനത്തുല്ല ഖാന് കോടതി സമൻസ് അയച്ചിട്ടുണ്ട്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമാനത്തുള്ള ഖാന് സമന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ലെന്ന് ഇ.ഡി വ്യക്തമാക്കി.

Tags:    
News Summary - ED seeks arrest warrant against AAP MLA Amanatullah Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.