ഡല്‍ഹി മദ്യനയക്കേസിൽ കെ.കവിതക്ക് വീണ്ടും ഇ.ഡിയുടെ സമൻസ്

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി.ആർ.എസ് നേതാവും തെലങ്കാന നിയമസഭ അംഗവുമായ കെ.കവിതയോട് എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇ.ഡിക്ക് മുൻപിൽ ഹാജരാകണമെന്നാണ് നിർദേശം.

കഴിഞ്ഞ വർഷം മാർച്ചിലും കേസുമായി ബന്ധപ്പെട്ട് കവിതയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് 2022 ഡിസംബറിൽ സി.ബി.ഐ കവിതയെ ചോദ്യം ചെയ്തിരുന്നു. 

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നാലാം തവണയും ഇ.ഡി.സമൻസ് അയച്ചു. ഈ മാസം 18ന് ഹാരജാകാനാണ് നിർദേശം. മുൻപ് മൂന്ന് തവണ സമൻസ് അയച്ചിരുന്നെങ്കിലും കെജ്‌രിവാൾ ഹാജരായിരുന്നില്ല. ഇ.ഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും അറസ്റ്റ് ചെയ്യുക മാത്രമാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും പറഞ്ഞാണ് കെജ്‌രിവാള്‍ ഹാജരാകാതിരുന്നത്. ജനുവരി മൂന്നിനാണ് ഇ.ഡി അവസാനം നോട്ടീസ് നല്‍കിയത്.

2021-22ലെ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. വിവാദമായതോടെ 2023 ജൂലൈയില്‍ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഏപ്രിലില്‍ കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും മറ്റൊരു മുന്‍മന്ത്രി സഞ്ജയ് സിങ്ങും കേസില്‍ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്.

Tags:    
News Summary - ED summons BRS leader K Kavitha in Delhi Excise policy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.