ഹോട്ടൽ അഴിമതി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റാബ്രി ദേവിയെ ചോദ്യം ചെയ്യും

ലക്നോ: ഹോട്ടൽ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ ചോദ്യം ചെയ്യും. രാഷ്ട്രീ ജനതാദൾ നേതാവായ ലാലു പ്രസാദിന്‍റെ ഭാര്യ റാബ്രി ദേവി ഈ 26നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരാകേണ്ടത്. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് റാബ്രിദേവിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.

യു.പി.എ സർക്കാറിൽ മന്ത്രിയായിരുന്ന പി.സി ഗുപ്തയുടെ ഭാര്യയേയും കേസിൽ ചോദ്യം ചെയ്തിരുന്നു. യു.പി.എ സർക്കാറിൽ ലാലു റെയിൽവെ മന്ത്രിയായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് നിഗമനം.  മന്ത്രിയായിരിക്കെ സുജാത ഹോട്ടലിന്  അനധികൃതമായി റെയിൽവെ കാറ്ററിങ്ങിന് കരാർ നൽകി എന്നാണ് കേസ്. മകനായ തേജസ്വി യാദവിനെ കേസിൽ നേരത്തേ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.  
 

Tags:    
News Summary - ED summons Rabri Devi in railway hotels corruption case-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.