സോ​ണി​യ ഗാ​ന്ധി

സോണിയയെ ഇന്ന് വീണ്ടും ഇ.ഡി ചോദ്യം ചെയ്യും, രാജ്യവ്യാപക സത്യഗ്രഹത്തിന് ആഹ്വാനം

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ക​ള്ള​പ്പ​ണ കേ​സി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ചൊ​വ്വാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യും. വ്യാ​ഴാ​ഴ്ച സോ​ണി​യ​യെ ഇ.​ഡി ര​ണ്ടു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ചോ​ദ്യം ചെ​യ്യ​ൽ വേ​ള​യി​ൽ 28 ചോ​ദ്യ​ങ്ങ​ളു​ടെ മ​റു​പ​ടി​യാ​ണ് സോ​ണി​യ ഗാ​ന്ധി​യോ​ട് ഇ.​ഡി ആ​രാ​ഞ്ഞ​ത്.

അതേസമയം, ഇ.ഡി നടപടിയിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക സത്യഗ്രഹം നടത്തി പ്രതിഷേധിക്കും. രാജ്ഘട്ടിൽ നടത്താനിരുന്ന സത്യഗ്രഹത്തിന് അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധ പരിപാടി എ.ഐ.സി.സി ആസ്ഥാനത്തേക്ക് മാറ്റി. എം.പിമാർ, ജനറൽ സെക്രട്ടറിമാർ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

ഇ.ഡി വേട്ടയാടലിനെതിരെ പ്രതിപക്ഷ പാർട്ടികളെ കൂടി ചേർത്ത് പാർലമെന്റ് ഇരുസഭകളിലും പ്രതിഷേധിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - ED will question Sonia again today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.