ചെന്നൈ: ശശികല കുടുംബത്തിന് ഏറെ വിശ്വസ്തനാണ് എടപാടി കെ.പളനിസാമി. ജയലളിത അന്തരിച്ച സന്ദര്‍ഭത്തില്‍ ഒ.പന്നീര്‍ശെല്‍വത്തിനൊപ്പം പളനിസാമിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. 63കാരനായ ഇദ്ദേഹം നിലവില്‍ സംസ്ഥാന ഹൈവേസ് - ചെറു തുറമുഖ വകുപ്പ് മന്ത്രിയാണ്. ശശികലക്കെതിരായ കോടതിവിധിയെ തുടര്‍ന്ന് ചെന്നൈ കൂവത്തൂര്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടി നിയമസഭ കക്ഷിയോഗത്തിലാണ് പളനിസാമിക്ക് നറുക്ക് വീണത്.
പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനായ കെ.എ.ശെങ്കോട്ടയന്‍, ജയലളിതയുടെ സഹോദര പുത്രനായ ദീപക് എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നു. സേലം എടപാടി താലൂക്കിലെ പൂലംപട്ടി നെടുങ്കുളം സിലുവംപാളയം ഗ്രാമത്തില്‍ 1954 മാര്‍ച്ച് രണ്ടിനാണ് ജനനം. 1976ല്‍ ഈറോഡ് വാസവി കോളജില്‍നിന്ന് ബി.എസ്.സി ബിരുദമെടുത്ത പളനിസാമി കുടുംബ കൃഷിയും ബിസിനസും ഏറ്റെടുക്കുകയായിരുന്നു. വെല്ലം- പഞ്ചസാര മൊത്ത വ്യാപാരമാണ് നടത്തിയിരുന്നത്.
ചെറുപ്പം മുതലെ അണ്ണാ ഡി.എം.കെയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മുതിര്‍ന്ന നേതാവായ കെ.എ.ശെങ്കോട്ടയനാണ് പളനിസാമിയെ രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയത്. പിന്നീട് ശെങ്കോട്ടയനെ കടത്തിവെട്ടി രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനങ്ങളിലത്തെിയത് ചരിത്രം. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് എം.ജി.ആറിന്‍െറ മരണത്തിനുശേഷം ജാനകി- ജയലളിത എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ജയലളിതയോടൊപ്പം നിലക്കൊണ്ടു. 1989ല്‍ ജയലളിത വിഭാഗത്തിന്‍െറ സ്ഥാനാര്‍ഥിയായി എടപാടി നിയമസഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. പിന്നീട് 1991, 2011, 2016 വര്‍ഷങ്ങളില്‍ ഇതേ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998- ’99 കാലയളവില്‍ സേലം മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ’99, 2004 വര്‍ഷങ്ങളില്‍ പരാജയപ്പെട്ടു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എടപാടി മണ്ഡലത്തില്‍ പാട്ടാളി മക്കള്‍ കക്ഷിയുടെ കാവേരിയോട് അടിയറവ് പറഞ്ഞു. തമിഴ്നാട് സിമന്‍റ് കോര്‍പറേഷന്‍, സേലം ഡയറി ആന്‍ഡ് ദി എന്‍ഡോവ്മെന്‍റ് ബോര്‍ഡ് എന്നിവയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു.
ശശികല കുടുംബാംഗമായ രാവണനുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതാണ് പളനിസാമിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത്.
2011ലെ ജയലളിത മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി തിളങ്ങി. ഒ.പന്നീര്‍ശെല്‍വം കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെട്ടു. സംഘടന- ഭരണതലങ്ങളില്‍ ജയലളിത കൂടിയാലോചനകള്‍ നടത്തിയിരുന്ന ‘നാല്‍വര്‍ അണി’യില്‍(നാലംഗ സംഘം) പളനിസാമിയും ഉള്‍പ്പെട്ടിരുന്നു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തേവര്‍ സമുദായംഗമായ ശശികല തെരഞ്ഞെടുക്കപ്പെട്ട നിലയിലാണ് തമിഴകത്തിന്‍െറ പശ്ചിമ മേഖലയില്‍ പ്രബല സമുദയമായ ‘കൗണ്ടര്‍’ വിഭാഗത്തില്‍പ്പെട്ട പളനിസാമിയെ മുഖ്യമന്ത്രി പദത്തിലേക്ക് നിയോഗിക്കാന്‍ തീരുമാനിച്ചത്. 2011, 2016 നിയമസഭ- ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ അണ്ണാ ഡി.എം.കെക്ക് കുടുതല്‍ സീറ്റുകള്‍ ലഭിച്ചതും കോയമ്പത്തൂര്‍, നാമക്കല്‍, ഈറോഡ്, സേലം ജില്ലകള്‍ ഉള്‍പ്പെട്ട പശ്ചിമ മേഖലയില്‍നിന്നായിരുന്നു. ഭാര്യ: രാധ. മകന്‍: പി.മിഥുന്‍കുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.