ഇസ് ലാമിനെ കുറിച്ച് അറിയുന്നത് ലൗ ജിഹാദിലേക്ക് നയിക്കുന്നു: ആർ.എസ്.എസ്

ന്യൂഡൽഹി: അമുസ് ലിം പെൺകുട്ടികളെ ലൗ ജിഹാദിലേക്ക് ആകർഷിക്കപ്പെടുന്നത് അവർ സ്വന്തം വിശ്വാസത്തേക്കാൾ ഉപരി ഇസ് ലാമിനെ കുറിച്ച് കൂടുതൽ അറിയുന്നത് കൊണ്ടാണെന്ന് ആർ.എസ്.എസ് വനിതാവിഭാഗം അധ്യക്ഷ വി. ശാന്തകുമാരി. ലൗ ജിഹാദിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശാന്തകുമാരി. 

ലൗ ജിഹാദ് ഒരു പ്രശ്നമാണ്. മക്കൾ ലൗ ജിഹാദിന് ഇരയാകുന്നതിനെ ചൊല്ലി രക്ഷിതാക്കൾ വിലപിക്കുന്നത് കേട്ടിട്ടുണ്ട്. പെൺകുട്ടികൾ മസ്തിഷ്ക പ്രക്ഷാളനത്തിന് ഇരയാവുകയാണ്. സ്വന്തം മതത്തേക്കാൾ ഇസ് ലാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയും അവർ അത് മനസിലാക്കുകയും ചെയ്യുന്നതാണ് ഇതിനൊരു കാരണം. 

ഈ വിഷയത്തിൽ കുടുംബങ്ങൾ പരാജയപ്പെടുന്നത് കൊണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും കുടുംബ് പ്രബോധൻ എന്ന പരിപാടിയുടെ കീഴിൽ കൗൺസിലിങ് ക്ലാസുകൾ നൽകുകയാണെന്നും ശാന്തകുമാരി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 
 

Tags:    
News Summary - Educated Girls Know More About Islam Than Their Own Faith: RSS -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.