റിപബ്ലിക് ദിന പരേഡിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ടാബ്ലോക്ക് അവാർഡ്

ന്യുഡൽഹി: 73-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ടാബ്‌ലോ കേന്ദ്ര മന്ത്രാലയങ്ങളുടെ മത്സര വിഭാഗത്തിൽ മികച്ച ടാബ്‌ലോക്കുള്ള അവാർഡ് നേടിയതായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന വശങ്ങൾ ഉൾപ്പെടുത്തി 'വേദങ്ങൾ മുതൽ മെറ്റാവേർസ് വരെ ' എന്ന വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം ടാബ്‌ലോ പ്രദർശിപ്പിച്ചത്. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ ടാബ്‌ലോകൾ റിപബ്ലിക്ദിന പരേഡിൽ അഅനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

2022ലെ റിപ്പബ്ലിക്ദിന പരേഡിലെ ടാബ്‌ലോ മത്സരത്തിൽ വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മികച്ച ടാബ്‌ലോക്കുള്ള ബഹുമതി നേടിയതിൽ പ്രത്യേകം സന്തോഷിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

വേദങ്ങൾ, ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങിയ പുരാതനകാലത്തെ വിദ്യാഭ്യാസം മുതൽ ഓഗ്‌മെന്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളുള്ള വിദ്യാഭ്യാസം വരെയുള്ള മാറ്റങ്ങളാണ് ടാബ്ലോയിൽ പ്രദർശിപ്പിച്ചിരുന്നത്. പുരാതന കാലം മുതൽ ആധുനിക യുഗം വരെയുള്ള വിദ്യാഭ്യാസ വിചക്ഷണരുടെയും ശാസ്ത്രജ്ഞരുടെയും ചിത്രങ്ങളും ടാബ്ലോയിൽ ഉണ്ടായിരുന്നു.

എന്നാൽ, വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളാണ് ടാബ്‌ലോയിലും പ്രതിധ്വനിക്കുന്നതെന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്.

Tags:    
News Summary - Education ministry's tableau wins best tableau award in R-Day parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.