വിദ്യാഭ്യാസം പൂർണമായും സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാക്കണമെന്ന് സ്റ്റാലിൻ

ന്യൂഡൽഹി: വിദ്യാഭ്യാസം പൂർണമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കൺകറന്റ് ലിസ്റ്റിൽ നിന്നും സ്റ്റേറ്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യം സ്റ്റാലിൻ ആവർത്തിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം. സമ്പദ്‍വ്യവസ്ഥ, കൃഷി, മനുഷ്യവിഭവം, കയറ്റുമതി തുടങ്ങി നിരവധി മേഖലകളിൽ തമിഴ്നാടിന്റെ പ്രാതിനിധ്യമു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികളുടെ ആത്മഹത്യകൾ വർധിക്കുന്നതിനിടെയാണ് വിദ്യാഭ്യാസം പൂർണമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലാക്കണമെന്ന ആവശ്യം സ്റ്റാലിൻ ഉന്നയിച്ചിരിക്കുന്നത്.

നീറ്റിനെതിരെ നിയമപരമായി പോരാടുമെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലെ കുട്ടികളുടെ മാനസികനില കേന്ദ്രസർക്കാർ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റിനെതിരെ പാസാക്കിയ നിയമത്തിൽ ഒപ്പിടാത്ത ഗവർണറേയും ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടാകണമെങ്കിൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - "Education should be moved to State list": Tamil Nadu CM Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.