ന്യൂഡൽഹി: സേവനത്തിൽ വീഴ്ചവരുത്തുന്ന സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എതിരെ ഉപഭോക്തൃ നിയമപ്രകാരം നടപടി സാധ്യമോ എന്ന് സുപ്രീംകോടതി പരിശോധിക്കും.
സേലം വിനായക മിഷൻ സർവകലാശാലക്കെതിരെ മനു സോളങ്കിയുടെ നേതൃത്യത്തിൽ മെഡിക്കൽ വിദ്യാർഥികൾ സമർപ്പിച്ച അപ്പീൽ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ചിെൻറ തീരുമാനം.
2005-06 അധ്യയന വർഷത്തിൽ സർവകലാശാലയുടെ വാഗ്ദാനം വിശ്വസിച്ചു മെഡിക്കൽ പഠനത്തിന് ചേർന്ന തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും അംഗീകാരമില്ലാത്ത കോഴ്സിന് തെറ്റിദ്ധരിപ്പിച്ചു പ്രവേശനം നൽകിയെന്നും ഹാരജിക്കാർ വാദിച്ചു.
സേവനങ്ങളിൽ വീഴ്ച വരുത്തുകയും തൊഴിൽ സാധ്യത നഷ്ടപ്പെടുത്തുകയും ചെയ്തതിന് 1.4 കോടി വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചെങ്കിലും പരിശീലന സ്ഥാപനങ്ങൾ ഒഴികെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിെൻറ പരിധിയിൽ വരില്ല എന്നായിരുന്നു ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷെൻറ വിധി. ഈ വിധിക്കെതിരെയാണ് അപ്പീലുമായി വിദ്യാർഥികൾ സുപ്രീംകോടതിയിലെത്തിയത്.
ഭിന്ന അഭിപ്രായങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അപ്പീൽ സ്വീകരിക്കാൻ തയാറായ കോടതി ആറാഴ്ചക്കകം മറുപടി സമർപ്പിക്കാൻ സർവകലാശാല അഭിഭാഷകനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.