തെരഞ്ഞെടുപ്പിന് മുമ്പേ ഫലം കൃത്യമായി പ്രവചിച്ച് ‘ഈദിന’

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിന്റെ ഫലം വോട്ടെടുപ്പിന് മുമ്പേ കൃത്യമായി പ്രവചിച്ച് പ്രാദേശിക മാധ്യമ സ്ഥാപനമായ ‘ഈദിന’. 224 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 132 മുതൽ 140 വരെ സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. ബി.ജെ.പി 57-65 സീറ്റിൽ ഒതുങ്ങുമെന്നും ജെ.ഡി.എസിന് 19 മുതൽ 25 സീറ്റ് വരെയേ ലഭിക്കൂവെന്നും മറ്റുള്ളവർ ഒന്ന് മുതൽ അഞ്ച് വരെ സീറ്റ് നേടുമെന്നും സർവേയിൽ പറഞ്ഞിരുന്നു. എല്ലാം കൃത്യമായി. കോൺഗ്രസിന് 43 ശതമാനം വോട്ട് പ്രവചിച്ചതും ശരിയായി. ബി.ജെ.പിക്ക് 35.9 ശതമാനവും ജെ.ഡി.എസിന് 16 ശതമാനവും വോട്ടാണ് പ്രവചിച്ചിരുന്നത്. ഇതിൽ മാത്രമാണ് നേരിയ വ്യത്യാസം ഉണ്ടായത്.


മാർച്ച് മൂന്ന് മുതൽ ഏപ്രിൽ 21 വരെ 204 മണ്ഡലങ്ങളിൽ സർവേ നടത്തിയായിരുന്നു പ്രവചനം. 41,169 പേരെയാണ് സർവേയുടെ ഭാഗമായി സമീപിച്ചത്. സാമൂഹിക പ്രവർത്തകനും സെഫോളജിസ്റ്റുമായ യോഗേന്ദ്ര ​യാദവിന്റെ മേൽനോട്ടത്തിലായിരുന്നു സർവേ. 

Tags:    
News Summary - 'Eedina' accurately predicts the result before the election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.