ന്യൂഡൽഹി: ടൈം മെഷീനിൽ കയറി കാലത്തിന് പിന്നോട്ട് പോയി ചരിത്രം തരുത്താനാണ് ചിലരുടെ ശ്രമമെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ചരിത്രം തിരുത്താനുള്ള അവരുടെ ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം എഴുതപ്പെട്ടതാണെന്നും അത് വായിക്കാനും പഠിക്കാനുമേ കഴിയുകയുള്ളൂവെന്നും അൻസാരി കൂട്ടിച്ചേർത്തു.
തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ ഗൊപ്പണ്ണയുടെ ‘ജവഹര്‍ലാല്‍ നെഹ്റു ആന്‍ ഇല്ല്യൂസ്ട്രേറ്റഡ് ബയോഗ്രഫി’ എന്ന പുസ്തകത്തിെൻറ പ്രകാശന ചടങ്ങിലായിരുന്നു ഹാമിദ് അലി അന്‍സാരി ബി.ജെ.പിക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചത്.
1895 ല്‍ എച്ച്ജി വെല്‍സ് എന്ന എഴുത്തുകാരെൻറ ടൈംമെഷീന്‍ എന്ന പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിശൻറ പരിഹാസം. കാലത്തിന് പിന്നിലേക്ക് പോയി ചരിത്രം മാറ്റാന്‍ കഴിയുന്നതിനെ കുറിച്ചാണ് ഈ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റു ചില 'ശാസ്ത്രജ്ഞര്‍' കാലത്തിന് പിന്നിലേക്ക് പോയി ചരിത്രം മാറ്റി എഴുതാനാണ് ശ്രമിക്കുന്നത്. അൻസാരി പറഞ്ഞു.
ജനാധിപത്യത്തിന് വേണ്ടി ശക്തമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു നെഹ്റുവെന്ന് ചടങ്ങിൽ സംബന്ധിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവി എ ഗോപണ്ണയാണ് പുസ്തകത്തിെൻറ എഡിറ്റിങ് നിര്‍വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.