ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ആന്തമാൻ നികോബാറിനെ പ്രധാന ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്തമാൻ നികോബാർ ആസ്ഥാനമായ പോർട് ബ്ലെയറിനെയും ചെന്നൈയെയും ബന്ധിപ്പിച്ച് കടലിലൂടെ സ്ഥാപിച്ച ഒപ്ടികൽ ഫൈബർ കേബിൾ ശൃംഖലയുടെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കുകയായിരുന്നു മോദി.
ആന്തമാനിലെ ജനതക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കുക മാത്രമല്ല ലക്ഷ്യം. ലോക ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി വികസിപ്പിക്കും.
ആന്തമാനെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി അതിവേഗം ബന്ധപ്പെടുത്തുന്ന നെറ്റ് വർക് സ്ഥാപിച്ചതിലൂടെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന കടമയണ് നിറവേറ്റിയത്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് നെറ്റ് ബാങ്കിങ്, ഓൺലൈൻ ക്ലാസ്, ടൂറിസം, ഷോപ്പിങ്, ടെലിമെഡിസിൻ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കാനാകും. ഏത് ടൂറിസം കേന്ദ്രത്തിന്‍റെയും ആദ്യ പരിഗണന മികച്ച ഇന്‍റർനെറ്റ് ലഭ്യതയാണെന്നും മോദി പറഞ്ഞു.
ആന്തമാനില്‍ കപ്പല്‍ ഗാഗതത്തിനൊപ്പം അറ്റകുറ്റപ്പണികള്‍ക്കുള്ള കേന്ദ്രവും തുടങ്ങുന്ന വിവരവും പ്രധാനമന്ത്രി പങ്കുവെച്ചു. ആന്തമാന്‍ നിക്കോബാര്‍ പോര്‍ട്ട് വികസിപ്പിക്കുന്നതുവഴി പെസഫിക് മേഖലയിലെ നിരവധി രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാകും. ഹൈസ്പീഡ് ഇന്‍റര്‍നെറ്റും ആധുനിക തുറമുഖവും ഒരുമിപ്പിച്ച് ആന്തമാന്‍ ഇന്ത്യയുടെ പെസഫിക്കിലേക്കുള്ള വാതിലായിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.