അങ്കണവാടി കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട, ഫോട്ടോ എടുത്തശേഷം തിരിച്ചെടുത്തു; ജീവനക്കാർക്ക് സസ്പെൻഷൻ

ബംഗളൂരു: അങ്കണവാടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയ മുട്ട, ഫോട്ടോയും വിഡിയോയും പകര്‍ത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാര്‍. സംഭവത്തിന്‍റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം.

അങ്കണവാടി ജീവനക്കാരി ലക്ഷ്മി, സഹായി ഷൈനജ ബീഗം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ മുന്നിലുള്ള പാത്രത്തില്‍ മുട്ടയുമായിരുന്ന് കൈകൂപ്പി പ്രാർഥിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനു പിന്നാലെയാണ് ജീവനക്കാരി മുട്ട പാത്രത്തിൽനിന്ന് എടുത്തുമാറ്റുന്നത്. സംഭവത്തിനു പിന്നാലെ മറ്റ് അങ്കണവാടികളിലും പരിശോധന നടത്താൻ വനിതാ-ശിശുക്ഷേമ വകുപ്പ് ഉത്തരവിട്ടു.

Full View
Tags:    
News Summary - Eggs Served To Anganwadi Students During Meal, Taken Back After Photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.