ന്യൂഡല്‍ഹി: വിവാദ പരിസ്ഥിതി ആഘാത പഠന കരട്വിജ്ഞാപനം 22 ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതിന് സമര്‍പ്പിച്ച കോടതിയലക്ഷ്യ കേസില്‍ കേന്ദ്ര സര്‍ക്കാറിന് ഡല്‍ഹി ഹൈകോടതി നോട്ടീസ് അയച്ചു. ജൂലൈ 10നകം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍പെട്ട എല്ലാ പ്രാദേശിക ഭാഷകളിലും കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന കോടതി ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ധിക്കരിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്.
ആഗസ്റ്റ് 17നകം നോട്ടീസിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണം. ഇ.ഐ.എ കരട് വിജ്ഞാപനത്തിെൻറ പരിഭാഷ പ്രസിദ്ധീകരിക്കാതിരുന്നതിലൂടെ കോടത ി ഉത്തരവ് ധിക്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് പരിസ്ഥിതി പ്രവര്ത്തകന് വിക്രാന്ത് തൊംഗാഡ് സമര്‍പ്പിച്ച ഹരജിയില്‍ ബോധിപ്പിച്ചു. ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമഭേദഗതിയായതിനാല് പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്ന് ജൂണ്‍ 30ന് ഡല്‍ഹി ഹൈകോടതി നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.