ന്യൂഡൽഹി: പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം 22 ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്ന വിധിക്കെതിരെ ഡൽഹി ഹൈകോടതിയിൽ കേന്ദ്രം പുനഃപരിശോധന ഹരജി നൽകി. നേരത്തേ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി വിധിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചിരുന്നു.
കേന്ദ്ര വനം- പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡല്‍ഹി ഹൈേകാടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്യുക മാത്രമാണുണ്ടായത്. സുപ്രീംകോടതി വിധികളും പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഡല്‍ഹി ഹൈകോടതിയെത്തന്നെ സമീപിക്കാൻ നിര്‍ദേശിക്കുകയായിരുന്നു.
പ്രാദേശിക ഭാഷയില്‍ വിജ്ഞാപനം കഴിയില്ലെങ്കില്‍ ഔദ്യോഗിക ഭാഷ നിയമം ഭേദഗതി ചെയ്യണം. കര്‍ണാടകയിലെ ചില മേഖലകളിലും മഹാരാഷ്ട്രയിലെ ഉള്‍പ്രദേശങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത ആള്‍ക്കാരുണ്ട്. ഇപ്പോള്‍ പരിഭാഷ എളുപ്പമുള്ള കാര്യമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ഹരജി പിൻവലിച്ച് ഡൽഹി ൈഹകോടതിയിൽ പുനഃപരിശോധന ഹരജി നൽകുകയായിരുന്നു. ഹരജിയിൽ പ്രതികരണം തേടി ഹൈകോടതി പരിസ്ഥിതി പ്രവർത്തകർക്ക് വെള്ളിയാഴ്ച നോട്ടീസ് അയച്ചു. സെപ്റ്റംബർ 23നകം നിലപാട് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.