മുംബൈ: മോഷ്ടാക്കൾക്കെതിരെ പരാതി നൽകിയതിന് വയോധികനെ ഒരു സംഘം ആളുകൾ മർദിച് ചുകൊന്നു. മഹാരാഷ്ട്രയിലെ പാൽഘാർ ജില്ലയിലെ റങ്കൂൺ മേഖലയിൽ വെള്ളിയാഴ്ച വൈകീട്ട ാണ് സംഭവം. വാശൈ സ്വദേശിയായ രാമചന്ദ്ര റൂത് (70) ആണ് മർദനമേറ്റ് തുടർന്ന് മരിച്ചത്. സംഭവത്തിൽ എട്ടു പേരെ െപാലീസ് അറസ്റ്റ് ചെയ്തു.
തെൻറ വളർത്തുപ്രാവുകൾ മോഷണം പോയതായി രാമചന്ദ്ര റൂത് പൊലീസിൽ പരാതിപ്പെട്ടതിൽ പ്രകോപിതരായ ചിലർ വീട്ടിലെത്തിയാണ് മർദനം അഴിച്ചുവിട്ടതെന്ന് പൽഘാർ പൊലീസ് വക്താവ് പറഞ്ഞു. പ്രതികൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.