മുംബൈ: ദിവസങ്ങളായി പെയ്യുന്ന മഴയിൽ മുങ്ങിയിരിക്കുകയാണ് മുംബൈ നഗരം. നഗരത്തിലെ തോടുകൾ വൃത്തിയാക്കാത്തതോടെ മാലിന്യവും വെള്ളവും നഗരത്തിന്‍റെ നാനാഭാഗങ്ങളിലും അടിഞ്ഞുകൂടി. ഇതോടെ കനത്ത മഴയിൽ പ്രതിഷേധവുമായി വെള്ളക്കെട്ടിൽ ഇരിക്കുകയായിരുന്നു 70കാരനായ അശോക് തലാജിയ. വാസൈ വിരാർ സിറ്റി മുനിസിപ്പൽ കോർപറേഷനെതിരെയായിരുന്നു പ്രതിഷേധം. വർഷങ്ങളായി തോടുകളും ഓടകളും വൃത്തിയാക്കണമെന്ന ആവശ്യം അധികൃതർ കേൾക്കാതെ വന്നതോടെയാണ് വൃത്യസ്തമായ പ്രതിഷേധവുമായെത്തിയത്.
കോൺക്രീറ്റ് ചെയ്ത ഓടകളിലൂടെ വെള്ളം ഒഴുകിപോകാെത വരുന്നതോടെ എല്ലാ വർഷവും മഴക്കാലത്ത് അശോകിന്‍റെ വീട്ടിൽ വെള്ളം കയറും. വാസൈ വെസ്റ്റിൽ അശ്വിൻ നഗർ സൊസൈറ്റിയിലാണ് ഇവരുടെ താമസം. വീട് താഴെനിലയിലായതിനാൽ ചെറിയ മഴ പെയ്താൽ പോലും വീട്ടിൽ വെള്ളംനിറയും. 2017ലുണ്ടായ വെള്ളപ്പൊക്കത്തിലാണ് ആദ്യമായി വീട്ടിലേക്ക് വെളളം കയറുന്നത്. വീട്ടു സാധനങ്ങളെല്ലാം നശിച്ചുപോയി. 1.50 ലക്ഷം രൂപയുടെ സാധനങ്ങൾ നശിച്ചു. നാലുദിവസത്തിനു ശേഷമാണ് വെള്ളം ഇറങ്ങിേപായതെന്നും അശോക് പറയുന്നു.
ശരീരത്തിൽ പ്ലകാർഡിൽ പ്രതിഷേധ വാക്കുകൾ എഴുതിയാണ് അശോക് വെള്ളക്കെട്ടിൽ ഇരുന്നത്. പ്രതിഷേധം മണിക്കൂറുകൾ പിന്നിട്ടേതാടെ അദ്ദേഹം വിറയ്ക്കാൻ തുടങ്ങിയിരുന്നു. സർക്കാർ തന്‍റെ ആവശ്യം പരിഗണിക്കുമെന്ന് കരുതിയാണ് മഴയിൽ വെള്ളക്കെട്ടിലിരുന്ന് പ്രതിഷേധിച്ചതെന്ന് അശോക് പറഞ്ഞു.
വീട്ടിൽ വെള്ളംകയറിയാൽ ജീവിക്കാൻ പ്രയാസകരമാകുമെന്ന് മകൾ കോമൾ പറഞ്ഞു. വീട്ടിൽ വെള്ളം കയറിയാൽ ബാത്ത്റൂമിലും വെള്ളം നിറയും. ഇതോടെ വീടുമുഴുവൻ വൃത്തികേടാകുമെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ മുനിസിപ്പൽ അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.