കൊൽക്കത്ത: 25 നേതാക്കളെ അണിനിരത്തിയാൽ നൂറ് കോടി ജനങ്ങളുടെ പിന്തുണയുള്ള നരേന്ദ്രമോദിയെ വീഴ്ത്താനാവില്ല െന്ന് ബി.െജ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. മമതാബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ സമ്മേളനത്തി ൽ ഒമ്പത് പ്രധാനമന്ത്രി സ്ഥാനാർഥികളാണ് അണിനിരന്നതെന്നും അമിത് ഷാ പരിഹസിച്ചു. പശ്ചിമ ബംഗാളിലെ മാൽഡയിൽ ബി.ജ െ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചിമബംഗാളിെൻറ ഭാവി നിർണയിക്കുന്നതാകുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. വരുന്ന തെരഞ്ഞെടുപ്പ് പശ്ചിമബംഗാളിെന സംബന്ധിച്ച് വളരെ നിർണായകമാണ്. ജനാധിപത്യത്തെ തകർത്തുകൊണ്ടിരിക്കുന്ന തൃണമൂൽ കോൺഗ്രസിന് ബംഗാളിെൻറ വേര് കൂടി പിഴുതെടുക്കാൻ ജനങ്ങൾ അവസരം നൽകുമോയെന്ന് ഇൗ തെരഞ്ഞെടുപ്പിൽ അറിയാമെന്നും അമിത് ഷാ പറഞ്ഞു.
ബോംബ്- ആയുധ നിർമാണ സ്ഥാപനങ്ങളാണ് ബംഗാളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രവീന്ദ്രനാഥ ടാഗോറിെൻറ ഗീതങ്ങൾ അലയടിച്ചിരുന്ന ബംഗാളിെൻറ അന്തരീക്ഷത്തിൽ ബോംബ് സ്ഫോടനത്തിെൻറ മാറ്റൊലികളാണ് മുഴങ്ങുന്നത്. പഴയ പ്രതാപത്തിലേക്ക് ബംഗാളിനെ മടക്കി കൊണ്ടുവരാൻ ബി.ജെ.പിക്ക് കഴിയുമെന്നും ഷാ അവകാശപ്പെട്ടു.
നുഴഞ്ഞുകയറ്റക്കാരെ പോലും സംസ്ഥാനത്തിെൻറ അതിർത്തിയിലേക്ക് കടത്താതെ സംരക്ഷിക്കാൻ ബി.ജെ.പിക്ക് കഴിയുമെന്ന് ഉറപ്പു നൽകുന്നു. നുഴഞ്ഞുകയറ്റക്കാർക്ക് ഒത്താശ ചെയ്യുന്നവരാണ് ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി)ക്കെതിരെ നിൽക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.