ന്യൂഡൽഹി: ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ആശയം നിലവിൽ പ്രായോഗികമല്ലെന്ന് തെ രഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ സൂചിപ്പിച്ചതായി റിപ്പോർട്ട്. പാർലമെൻറ്, നിയമസഭ തെ രഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചിരുന്നു. രാഷ്ട്രീയപാർട്ടികളുടെ ബഹിഷ്കരണം വഴിയാണ് ഈ യോഗം ശ്രദ്ധനേടിയത്.
‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ആശയം പ്രായോഗികമാണെങ്കിൽ, ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിനൊപ്പം കമീഷൻ നിയമസഭ തെരഞ്ഞെടുപ്പുകൂടി നടത്തുമായിരുന്നെന്നും കമീഷനിലെ ഉന്നതർ വ്യക്തമാക്കി. സംയുക്തമായി തെരഞ്ഞെടുപ്പ് നടത്തിയാലുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ വലിയ വെല്ലുവിളിയാകും. രാജ്യമാകെ വിന്യസിക്കാനുള്ള സേനയുടെ അപര്യാപ്തതയും പ്രശ്നമാകും. രാജ്യത്ത് 90 കോടിയിലധികം വോട്ടർമാരുണ്ട്. തെരഞ്ഞെടുപ്പിനായി ഒരേസമയമുള്ള ചരക്കുനീക്കവും പ്രതിസന്ധിയാകും.
ഒറ്റ തെരഞ്ഞെടുപ്പിന് ഗുണവും ദോഷവുമുണ്ടെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി അഭിപ്രായപ്പെട്ടു. സാമ്പത്തിക ലാഭവും പ്രവൃത്തിദിനങ്ങളെ ബാധിക്കുന്നതിെൻറ എണ്ണം കുറക്കലുമാണ് ഗുണങ്ങൾ. വർഗീയത, ജാതിവാദം, അഴിമതി തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പ് വേളയിൽ പതിവാണ്. ഒറ്റ തെരഞ്ഞെടുപ്പ് വഴി ഇതിനുള്ള അവസരവും നിജപ്പെടും. എന്നാൽ, ദേശീയരാഷ്ട്രീയത്തിന് പ്രാധാന്യം കൊടുത്ത് ഫെഡറലിസത്തിെൻറ താൽപര്യങ്ങളെ കുറച്ചുകാണുന്നു എന്നതാണ് വലിയ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.