രഹസ്യ സ്വഭാവം ഉറപ്പാക്കൽ: വോട്ടർ കമ്പാര്‍ട്ട്‌മെന്‍റിന്‍റെ ഉയരം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്‍റെ രഹസ്യ സ്വഭാവം ഉറപ്പാക്കുന്നതിന് വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന കമ്പാര്‍ട്ട്‌മെന്‍റിന്‍റെ ഉയരം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് വര്‍ധിപ്പിച്ചു‍. വോട്ടർ കമ്പാര്‍ട്ട്‌മെന്‍റിന്‍റെ ഉയരം 30 ഇഞ്ച് ആയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. നേരത്തേ 24 ഇഞ്ച് ആയിരുന്നു ഉയരം. വോട്ട് രേഖപ്പെടുത്തുന്നത് കാണാൻ സാധിക്കാത്ത കാര്‍ഡ്‌ ബോര്‍ഡ് പോലുള്ള വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കളാണ് വോട്ടിങ് കമ്പാര്‍ട്ട്‌മെന്‍റിനായി ഉപയോഗിക്കേണ്ടത്.

വോട്ടർമാരുടെ തലയുടെയും ശരീരത്തിന്‍റെയും ചലനങ്ങൾ മറ്റുള്ളവർ കാണുന്നത് വഴി പോളിങ്ങിന്‍റെ രഹസ്യ സ്വഭാവം ഇല്ലാതാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കമീഷന്‍റെ പുതിയ തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തീയതികൾ പ്രഖ്യാപിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ അസിം സെയ്ദിയാണ് ഇക്കാര്യമറിയിച്ചത്.

ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് പ്രഖ്യാപിച്ചത്. യു.പിയിൽ ഫെബ്രുവരി 11, 15, 19, 23, 27, മാർച്ച്​ 4​, 8​ തീയതികളിൽ ഏഴ്​ ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. ഗോവ, പഞ്ചാബ് എന്നിവിടങ്ങളിൽ ഫെബ്രുവരി നാലിനും ഉത്തരാഖണ്ഡിൽ ഫെബ്രുവരി 15നും മണിപ്പൂരിൽ മാർച്ച്​ 4, 8 തീയതികളിലുമാണ് പോളിങ്.

Tags:    
News Summary - Election commission to increase size of voter compartment - See more at: http://www.governancenow.com/news/regular-story/election-commission-increase-size-voter-compartment#sthash.N3EJTpxL.dpuf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.