ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ വോെട്ടടുപ്പ് ദിനത്തിന് 48 മണിക്കൂർ മുമ്പ് എല്ലാവിധ രാഷ്ട്രീയ പരസ്യങ്ങളും കാമ്പയിനുകളും നിരോധിക്കാൻ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിയമ മന്ത്രാലയത്തിന് നിർദേശം നൽകി. എല്ലാ ഡിജിറ്റൽ, പ്രിൻറ് ഇടങ്ങളിലും നിരോധനം ബാധകമാക്കണം. മുൻധാരണകളോടെയുള്ള വോെട്ടടുപ്പ് തടയാനാണ് നടപടി. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിെൻറ 126ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടി വരും.
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമീഷൻ വിവിധ നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇതിെൻറ ഭാഗമായി സംസ്ഥാന ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്ഥലം മാറ്റണമെന്ന് ഇൗയിടെ നിർദേശിച്ചിരുന്നു. സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്നവരെയും ഒരേ ജില്ലയിൽ മൂന്നുവർഷമായി തുടരുന്നവരെയും മാറ്റണമെന്നായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.