മുംബൈ: സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ആർ.എസ്.എസിനും ബി.ജെ.പിക്കും വിദ്വേഷ പ്രചാരണത്തിന് അവസരം നൽകിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമീഷെൻറ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമീഷെൻറ നേതൃത്വത്തിൽ 2017 ൽ നടത്തിയ സമ്മതിദായക ബോധവത്കരണ കാമ്പയിനിെൻറ വിശ്വാസ്യത ചോദ്യം ചെയ്ത് ആക്ടിവിസ്റ്റ് സാകേത് ഗോഖലെ രംഗത്തെത്തി.
2017ൽ തെരഞ്ഞെടുപ്പ് കമീഷനും ഫേസ്ബുക്ക് ഇന്ത്യയും ചേർന്ന് കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഫേസ്ബുക്ക് ഇന്ത്യ മേധാവി അംഖി ദാസും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നസീം സെയ്ദിയുമായിരുന്നു കാമ്പയിൻ നടത്തിയത്. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ സംശയമുനയിൽ നിൽക്കുന്നയാളാണ് അംഖി ദാസ്.
'വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ഫേസ്ബുക്കുമായുള്ള പങ്കാളിത്തം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തെത്തിയിരുന്നു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു പ്രതികരണം. എന്നാൽ, പ്രതികരണം നടത്തി നാലുദിവസത്തിനുള്ളിൽതന്നെ ഫേസ്ബുക്കുമായുള്ള കരാറുമായി മുന്നോട്ടുപോകുകയായിരുന്നു. ഫേസ്ബുക്കിന് ക്ലീൻ ചിറ്റ് നൽകിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാനും കമീഷൻ തയാറായിരുന്നില്ല' -2018 മാർച്ച് 23ന് ഗോഖലെ എഴുതിയ കുറിപ്പിൽ പറയുന്നു.
2019 ഫെബ്രുവരിയിൽ സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടിരുന്നു. ഗൂഗ്ൾ പോലും തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശം അനുസരിച്ചു. എന്നാൽ ഫേസ്ബുക്ക് തീരുമാനത്തെ വെല്ലുവിളിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഫേസ്ബുക്കിനെതിരെ നടപടി എടുക്കാൻ കമീഷൻ തയാറായില്ല - അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ഇടപെടുന്നുവെന്ന ആരോപണം ഉയർന്നപ്പോൾ തന്നെ 2019െല ലോക്സഭ തെരഞ്ഞെടുപ്പും ചർച്ചയായിരുന്നതായും അദ്ദേഹം പറയുന്നു.
കഴിഞ്ഞ മാസം മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫിസറായിരുന്ന ബൽദേവ് സിങ് തെരഞ്ഞെടുപ്പ് ബോധവത്കരണ കാമ്പയിനിനായി ബി.ജെ.പിയുടെ ഐ.ടി സെൽ കൺവീനറുടെ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ വക്താവ് തയാറായില്ല. ഇതെല്ലാം ബി.ജെ.പിക്കും ഫേസ്ബുക്കിനും നേരെ ഉയരുന്ന ആരോപണങ്ങൾക്ക് ആക്കം കൂട്ടുകയാണ്.
ബി.ജെ.പി നേതാക്കളുടെ മുസ്ലിം വിദ്വേഷ പ്രചാരണങ്ങള്‍ ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്യാത്തത് മേധാവികളുടെ നിര്‍ദേശപ്രകാരമാണെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. 'മോദിയുടെ പാര്‍ട്ടിക്കാരായ രാഷ്ട്രീയക്കാരുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ നടപടി എടുത്താല്‍ ഇന്ത്യയിലെ കമ്പനിയുടെ വ്യാപാര സാധ്യതകളെ ബാധിക്കും' എന്ന് ഫേസ്ബുക്കിന് വേണ്ടി കേന്ദ്ര സര്‍ക്കാറില്‍ ലോബിയിങ് നടത്താന്‍കൂടി നിയുക്തയായ അംഖി ദാസ് ജീവനക്കാരോട് പറഞ്ഞിരുന്നുവെന്ന് അമേരിക്കന്‍ പത്രം 'വാള് സ്ട്രീറ്റ് ജേണല്‍' വെളിപ്പെടുത്തിയിരുന്നു. മോദിയുടെ ബി.ജെ.പിയോടും ഹിന്ദുത്വ തീവ്രവാദികളോടും അനുകൂല നിലപാട് എടുക്കണമെന്ന തീരുമാനത്തിെൻറ ഭാഗമാണിതെന്ന് ഫേസ്ബുക്കിലെ നിലവിലുള്ളവരും മുമ്പ് ജോലിചെയ്തവരുമായ ജീവനക്കാരെ ഉദ്ധരിച്ചാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് ഭീഷണിയുണ്ടെന്ന് ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ 49കാരി അംഖി ദാസ് ഡല്‍ഹി പൊലീസിന് ഞായറാഴ്ച രാത്രി പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.