ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ടർമാരുടെ വിരലിൽ പുര ട്ടാൻ തെരെഞ്ഞടുപ്പ് കമീഷൻ വാങ്ങുന്നത് 26 ലക്ഷം കുപ്പി മഷി. മായ്ക്കാന ാവാത്ത മഷിയുടെ വില 33 കോടി രൂപ. 2014ൽ ലോക്സഭ തെരഞ്ഞെടുപ്പിന് 21.5 ലക്ഷം കു പ്പി മഷിയാണ് തയാറാക്കിയത്.
തെരഞ്ഞെടുപ്പ് കമീഷന് മഷി ഉണ്ടാക്കുന്നത് മൈസൂർ പെയിൻറ്സ് ആൻഡ് വാർണിഷ് ലിമിറ്റഡാണ്. കർണാടക സർക്കാറിെൻറ ഉടമസ്ഥതയിലുള്ള ഇൗ സ്ഥാപനത്തിന് മാത്രമാണ് കമീഷെൻറ അംഗീകാരമുള്ളത്. 100 ക്യൂബിക് സെൻറി മീറ്റർ (സി.സി) മഷിയുള്ള 26 ലക്ഷം ചെറുകുപ്പികൾക്ക് ഒാർഡർ ലഭിച്ചതായും ഇതിന് 33 കോടിയോളം രൂപ വില വരുമെന്നും സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടർ ചന്ദ്രശേഖർ ദോഡാമണി പറഞ്ഞു.
1962ൽ തെരഞ്ഞെടുപ്പ് കമീഷൻ നിയമ മന്ത്രാലയം, നാഷനൽ ഫിസിക്കൽ ലബോറട്ടറി ആൻഡ് നാഷനൽ റിസർച് െഡവലപ്മെൻറ് കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ മൈസൂർ പെയിൻറ്സുമായുണ്ടാക്കിയ കരാർ അനുസരിച്ചാണ് മഷി വിതരണം ചെയ്യുന്നത്. 30 രാജ്യങ്ങളിലേക്ക് മൈസൂർ പെയിൻറ്സ് മഷി കയറ്റുമതി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.