ന്യൂഡൽഹി: വർഗീയാടിസ്ഥാനത്തിൽ പരസ്യമായി വോട്ടു ചോദിച്ചെന്ന വിഷയത്തിൽ തെരഞ്ഞെടുപ്പു കമീഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് 'ഉരുളക്ക് ഉപ്പേരി'യെന്ന മട്ടിൽ മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിർണായകമായ ന്യൂനപക്ഷ വോട്ടുകൾ ബി.ജെ.പി വിരുദ്ധ ചേരികൾക്കിടയിൽ ചിതറിപ്പോകരുതെന്ന് മമത മുസ്ലിംകളോട് അഭ്യർഥിച്ചതു മുൻനിർത്തിയാണ് തെരഞ്ഞെടുപ്പു കമീഷൻ വിശദീകരണം ചോദിച്ചത്.
തെരഞ്ഞെടുപ്പു ചട്ടം കാര്യമാക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതിനൊന്നും കുഴപ്പമില്ലേ എന്ന് മമത തിരിച്ചടിച്ചു. 10 ഷോക്കോസ് നോട്ടീസ് കിട്ടിയാലും തരക്കേടില്ല. മറുപടി ഒന്നുതന്നെയായിരിക്കും. മോദിക്കെതിരെ എന്താ പരാതി ഇല്ലാത്തത്? ഹിന്ദു, മുസ്ലിം വോട്ടു ബാങ്കിനെക്കുറിച്ച് അദ്ദേഹം എല്ലാ ദിവസവും പറയുന്നുണ്ടല്ലോ. -മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.