ഗുവാഹതി: അസം മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശർമക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ 48 മണിക്കൂർ വിലക്കേർപ്പെടുത്തിയത് പിൻവലിച്ച നടപടി തെരഞ്ഞെടുപ്പ് കമീഷെൻറ വിശ്വാസ്യതക്കുമേൽ വലിയ ചോദ്യചിഹ്നമായി അവശേഷിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേത് കേവലം ജോലി മാത്രമല്ല, ഭരണഘടനയോടുള്ള ബാധ്യത കൂടിയാണ് അവർ നിറവേറ്റേണ്ടതെന്ന് കമീഷൻ ഓർക്കണമായിരുന്നു. അസമിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സി.പി.എം ഘടക കക്ഷിയായ മുന്നണി വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അധികാരമേറ്റശേഷം പൊതു മിനിമം പരിപാടിയുടെ ഭാഗമായാകും ഭരണമെന്നും െയച്ചൂരി പറഞ്ഞു.
പ്രതിപക്ഷ നേതാവും ബോഡോലാൻഡ് പീപ്ൾസ് ഫ്രണ്ട് നേതാവുമായ ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തിയതിനാണ് 48 മണിക്കൂർ വിലക്കേർപ്പെടുത്തിയത്. ശർമയുടെ മാപ്പേപക്ഷ പരിഗണിച്ച് വിലക്ക് 24 മണിക്കൂറായി കുറച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് മൊഹിലാരിയെ ജയിലിൽ അടക്കുമെന്നായിരുന്നു ഹിമന്തയുടെ ഭീഷണി. പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെ കമീഷൻ വിലക്ക് ഏർെപ്പടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.