മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്താൻ തീരുമാനം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്തുമെന്ന്​  തെരഞ്ഞെടുപ്പ് കമീഷന്‍  അറിയിച്ചതായി റിപ്പോർട്ട്​. ഗവർണർ ഭഗത്​ സിങ്​ കോശിയാരിയുടെ അഭ്യർത്ഥന പ്രകാരമാണ്​ മേയ്​ 27ന്​ മുമ്പ്​ തെരഞ്ഞെടുപ്പ്​ നടത്താൻ കമീഷൻ തീരുമാനിച്ചത്​. 

തെഞ്ഞെടുപ്പ് കമീഷ​​െൻറ വെള്ളിയാഴ്ചത്തെ യോഗത്തിലാണ് തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ  സുനിൽ അറോറ അമേരിക്കയിൽ നിന്ന്​ വിഡിയോ കോൺഫറൻസിലൂടെ ഇക്കാര്യം അറിയിച്ചത്​. തെരഞ്ഞെടുപ്പ്​ തീയതി സംബന്ധിച്ച് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. 

നവംബര്‍ 28ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്നില്ല. ഭരണഘടന പ്രകാരമുള്ള വ്യവസ്ഥകള്‍ അനുസരിച്ച് ആറുമാസത്തിനുള്ളില്‍ സംസ്ഥാന നിയമസഭയിലേക്കോ കൗണ്‍സിലിലേക്കോ തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. ഈ കാലവാധി മേയ്​ 27 ന്​ അവസാനിക്കു​െമന്നിരിക്കെ തെരഞ്ഞെടുപ്പ്​ ആവശ്യപ്പെട്ട്​ ഉദ്ദവ്​ ഗവർണറെ നേരിട്ട്​ കാണുകയും ഫോൺവഴി പ്രധാനമ​ന്ത്രി​യുമായി  ബന്ധപ്പെടുകയും ചെയ്​തിരുന്നു.

ഏപ്രില്‍ 24 ന് ഒമ്പത് അംഗങ്ങള്‍ വിരമിക്കുന്നതിനാല്‍ നിയമസഭ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന്​  തെരഞ്ഞെടുപ്പ്​ മാറ്റി വെക്കുകയായിരുന്നു. 

Tags:    
News Summary - Election Fiercely Demanded By Uddhav Thackeray To Be Held On May 21 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.