ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍െറ അഞ്ചാംഘട്ട പ്രചാരണം ശനിയാഴ്ച അവസാനിക്കും. 11 ജില്ലകളിലെ 51 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമത്തേി അടക്കമുള്ള പ്രദേശങ്ങളും അഞ്ചാംഘട്ടത്തില്‍പെടുന്നു. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്.
ബല്‍റാംപുര്‍, ഗോണ്ട, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, ബഹ്റായിച്ച്, ശ്രാവസ്തി, സിദ്ധാര്‍ഥ് നഗര്‍, ബസ്തി, സന്ത് കബീര്‍ നഗര്‍, അമത്തേി, സുല്‍ത്താന്‍പുര്‍ എന്നീ 11 ജില്ലകളിലാണ് അഞ്ചാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ചന്ദ്രശേഖര്‍ കനൗജിയയുടെ മരണത്തെ തുടര്‍ന്ന് അംബേദ്കര്‍ ജില്ലയിലെ അലപ്പുര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്.
അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നിശ്ചയിച്ച അലപ്പുര്‍ അടക്കമുള്ള 52 സീറ്റില്‍ 2012ലെ തെരഞ്ഞെടുപ്പില്‍ 37ഉം സമാജ്വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളാണ്. ബി.ജെ.പിയും കോണ്‍ഗ്രസും അഞ്ചു വീതവും ബി.എസ്.പി മൂന്നും പീസ് പാര്‍ട്ടി രണ്ടും സീറ്റില്‍ വിജയിച്ചിരുന്നു. 608 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ അമത്തേിയിലാണ്- 24 പേര്‍. ഏറ്റവും കുറവ് കപിലവസ്തുവിലും എറ്റ്വായിലും- ആറു പേര്‍ വീതം.
അഞ്ചാം ഘട്ടത്തില്‍ മത്സരിക്കുന്ന 608 സ്ഥാനാര്‍ഥികളില്‍ 168 കോടീശ്വരന്മാരുണ്ട് (27 ശതമാനം). 117 പേര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്. ഇവര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) വെളിപ്പെടുത്തിയതാണ് ഈ വിവരം. കോടിപതികളില്‍ 43 പേര്‍ ബി.എസ്.പിയില്‍നിന്നാണ്. ബി.ജെ.പി 38, എസ്.പി 32, കോണ്‍ഗ്രസ് 7 എന്നിങ്ങനെയാണ് കോടീശ്വരന്മാരായ സ്ഥാനാര്‍ഥികളുടെ കണക്ക്. 14 സ്വതന്ത്ര സ്ഥാനാര്‍ഥികളും കോടീശ്വരന്മാരാണ്. ബി.ജെ.പിയുടെ അജയ് പ്രതാപ് സിങ്ങാണ് ഏറ്റവും സമ്പന്നന്‍. 49 കോടിയാണ് അജയ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖാമൂലം കാണിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.