ന്യൂ ഡൽഹി: ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2019ലെ പൊതുതിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി യെ ഉണർത്താനുള്ള വിളിയാണെന്ന് സുബ്രഹ്മണ്യം സ്വാമി. പാർട്ടി പ്രവർത്തകർക്ക് നിരാശ തോന്നേണ്ടതില്ല. ജനകീയ നേതാക്കളെയും പാർട്ടി പ്രവർത്തകരേയും മുന്നോട്ട് കൊണ്ടുവരേണ്ടത് പ്രധാനമാണ്. പാർട്ടി പ്രവർത്തകരെ നാം ബഹുമാനിക്കണം. പാർട്ടി ഒരു കോർപ്പറേറ്റ് ഓഫീസ് പോലെ പ്രവർത്തിക്കരുത്. എല്ലാത്തിനുമുപരി, ഈ ഫലങ്ങൾ നമ്മെ ഉണർത്താനുള്ള വിളിയാണ്.
ജാതി അടിസ്ഥാനത്തിലാണ് ഇത്തവണ ജനം വോട്ടു ചെയ്തത്. യാദവ്, ജാട്ടുകൾ വോട്ടുകളുമായി മായാവതി മുന്നിലേക്ക് വന്നപ്പോൾ ഞാനതിനെ എതിർത്തില്ല. ഇക്കാരണത്താൽ നമ്മൾ പരാജയപ്പെട്ടെങ്കിലും അത് ഹിന്ദു സമുദായത്തിന് നല്ലതാണ്. എന്നാൽ ഹിന്ദുത്വത്തിനായുള്ള ഉചിതമായ നടപടികൾ തുടരാനായാൽ അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിക്കും.
ഉപതിരഞ്ഞെടുപ്പിൽ നിങ്ങളെ ശിക്ഷിക്കാനായി ജനങ്ങൾക്ക് വോട്ടുചെയ്യാം. എന്നാൽ, പൊതുതിരഞ്ഞെടുപ്പ് വരുമ്പോൾ കൂടുതൽ പ്രാധാന്യമുള്ളതിലേക്ക് അവർ ശ്രദ്ധചെലുത്തുന്നു. ഈ മഹാഗട്ട്ബന്ധൻ (മഹാസഖ്യം) നമ്മുടെ പ്രതിയോഗിയയാൽ ലോക്സഭയിൽ പാകിസ്താനും ചൈനക്കും നമ്മെ കീഴടക്കാനാവുമെന്ന് എല്ലാവർക്കുമറിയാം. കമ്യൂണിസ്റ്റുകളെപ്പോലെയുള്ള ചില ചൈനീസ് പാർട്ടികളും കോൺഗ്രസിനെ പോലുള്ള ചില പാക് അനുകൂല പാർട്ടികളും അവിടെയുണ്ട്. ബോധവാന്മാരായ യുവതലമുറ അവർക്കു വോട്ട് ചെയ്യില്ല. അവരെ അണിനിരത്തി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.