ന്യൂഡൽഹി: 2020 ഏപ്രിലിൽ കലാവധി അവസാനിക്കുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26 ന് നടത്തുമെ ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെ ണ്ണൽ അതേ ദിവസം നടക്കും.
മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാൾ, അസം, ബിഹാർ, ഛത്തീസ്ഗഢ്, ഹരിയാന, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, മണിപൂർ, രാജസ്ഥാൻ, മേഘാലയ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഏപ്രിൽ രണ്ടിന് കലാവധി അവസാനിക്കുന്ന മഹാരാഷ്ട്രയിലെ ഏഴ് സീറ്റ്, ഒഡീഷ -നാല്, തമിഴ്നാട്-ആറ്, പശ്ചിമബംഗാൾ -അഞ്ച് എന്നിങ്ങനെയും ഏപ്രിൽ ഒമ്പതിന് കാലാവധി തീരുന്ന ആന്ധ്രാപ്രദേശിലെ നാല്് സീറ്റ്, തെലങ്കാന -രണ്ട്, അസം-മൂന്ന്, ബിഹാർ -അഞ്ച്, ഛത്തീസ്ഗഢ്-രണ്ട്, ഗുജറാത്ത്-നാല്, ഹരിയാന -രണ്ട്, ഹിമാചൽപ്രദേശ്-ഒന്ന്, ഝാർഖണ്ഡ്-രണ്ട്, മധ്യപ്രദേശ് -മൂന്ന്, മണിപൂർ-ഒന്ന്, രാജസ്ഥാൻ -മൂന്ന് എന്നിങ്ങനെയും ഏപ്രിൽ 12ന് കാലവധി തീരുന്ന മേഘാലയയിലെ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.