ഇലക്ടറൽ ബോണ്ട് (പ്രതീകാത്മക ചിത്രം) 

ഇലക്ടറൽ ബോണ്ട്; കൈമാറാൻ മൂന്ന് മാസം ആവശ്യമാണെന്ന് പറഞ്ഞ വിവരങ്ങൾ എസ്.ബി.ഐ ഇന്ന് നൽകണം

ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ എസ്.ബി.ഐ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറണം. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സമയം ആവശ്യപ്പെട്ട എസ്.ബി.ഐയുടെ ഹരജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പോടെയാണ് ഹരജി തള്ളിയത്. എസ്.ബി.ഐക്കും കേന്ദ്ര സർക്കാറിനും കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി.

എസ്.ബി.ഐ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കണമെന്നും, കമീഷൻ ഈ വിവരങ്ങൾ മാർച്ച് 15ന് വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്. സമയം നീട്ടിനൽകാനുള്ള എസ്.ബി.ഐയുടെ ആവശ്യത്തെ ഇന്നലെ രൂക്ഷമായി വിമർശിച്ച കോടതി, ഭരണഘടനാ ബെഞ്ചിന്‍റെ വിധി വന്ന ശേഷമുള്ള 26 ദിവസം ബാങ്ക് എന്തെടുക്കുകയായിരുന്നുവെന്നും ചോദിച്ചിരുന്നു.

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ സമാഹരിക്കൽ സങ്കീർണവും സമയമെടുക്കുന്നതുമായ പ്ര​​ക്രിയയാണെന്നും ഡിജിറ്റൽ രൂപത്തിലും കേന്ദ്രീകൃത രൂപത്തിലും സൂക്ഷിച്ചിട്ടില്ലെന്നുമായിരുന്നു എസ്.ബി.ഐയുടെ വാദം. എന്നാൽ, ഇത് കോടതി തള്ളി. പാർട്ടികൾക്ക് സംഭാവന നൽകാൻ ബോണ്ട് വാങ്ങിയ ആളുകളുടെയും ആ ബോണ്ടുകൾ സ്വീകരിച്ച് പണമാക്കിയ പാർട്ടികളുടെയും വിവരങ്ങൾ മുദ്രവെച്ച കവറുകളിലായി എസ്.ബി.ഐയുടെ മുംബൈ ബ്രാഞ്ചിലുണ്ട്. അവ വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. വിവരങ്ങൾ ഒത്തുനോക്കാൻ എസ്.ബി.ഐയോട് പറഞ്ഞിട്ടില്ല -കോടതി വ്യക്തമാക്കി.

എന്താണ് ഇലക്ടറൽ ബോണ്ട്?

കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​ന്തം വി​ലാ​സം വെ​ളി​പ്പെ​ടു​ത്താ​തെ രാഷ്ട്രീയ പാർട്ടികൾക്ക് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​യാ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ, ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഫെബ്രുവരി 15ന് സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കുകയായിരുന്നു. 

ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം സം​ഭാ​വ​ന​യാ​യി ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ ​ഏ​റ്റ​വും കൂ​ടു​ത​ൽ കി​ട്ടി​യ​ത് ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​ക്കാണ്. 2022-23ൽ 1,300 ​കോ​ടി രൂ​പ​യാ​ണ് ബി.​ജെ.​പി സം​ഭാ​വ​ന പി​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന് കി​ട്ടി​യ​തി​ന്റെ ഏ​ഴി​ര​ട്ടി തു​ക​യാ​ണി​ത്. കോ​ൺ​ഗ്ര​സി​ന് സം​ഭാ​വ​ന വ​ൻ​തോ​തി​ൽ കു​റ​യു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ബി.​ജെ.​പി​യു​ടെ മൊ​ത്തം സം​ഭാ​വ​ന 2,120 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​തി​ൽ 61 ശ​ത​മാ​ന​വും ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ളി​ൽ നി​ന്നാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് സ​മ​ർ​പ്പി​ച്ച പാ​ർ​ട്ടി​യു​ടെ വാ​ർ​ഷി​ക ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 2021-22 വ​ർ​ഷ​ത്തി​ൽ ബി.​ജെ.​പി​ക്ക് ല​ഭി​ച്ച മൊ​ത്തം സം​ഭാ​വ​ന 1,775 കോ​ടി രൂ​പ​യാ​യി​രു​ന്നു. അ​തേ​വ​ർ​ഷം വ​ർ​ഷ​ത്തി​ൽ 1,917 കോ​ടി രൂ​പ​യാ​യി​രു​ന്ന പാ​ർ​ട്ടി​യു​ടെ മൊ​ത്ത വ​രു​മാ​നം 2022-23ൽ 2,360.8 ​കോ​ടി രൂ​പ​യാ​യി. അ​തേ​സ​മ​യം, 2021-22 വ​ർ​ഷ​ത്തി​ൽ 236 കോ​ടി രൂ​പ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ളി​ൽ ​നി​ന്ന് സ​മാ​ഹ​രി​ച്ച കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞ വ​ർ​ഷം കി​ട്ടി​യ​ത് 171 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ഇലക്ടറൽ ബോണ്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സി.പി.എം ബോണ്ട് വഴി സംഭാവന സ്വീകരിച്ചിട്ടില്ല. 

Tags:    
News Summary - Electoral bond information to be handed over by SBI today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.