ന്യൂഡൽഹി: കഴിഞ്ഞമാസം സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹരജി തിങ്കളാഴ്ച പരിഗണിക്കും. ഓരോ പാർട്ടിയും ഇലക്ടറൽ ബോണ്ടുകൾ വഴി സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ എസ്.ബി.ഐ മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കണമെന്നായിരുന്നു പരമോന്നത കോടതി നിർദേശം. തീയതി ജൂൺ 30 വരെ നീട്ടാനാവശ്യപ്പെട്ട് മാർച്ച് നാലിനാണ് എസ്.ബി.ഐ കോടതിയിലെത്തിയത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിവരങ്ങൾ ആറിനകം നൽകണമെന്ന സുപ്രീംകോടതി വിധി ബോധപൂർവം അവഗണിച്ചുവെന്നു കാണിച്ച് എസ്.ബി.ഐക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹരജിയും ഇതോടൊപ്പം അഞ്ചംഗ ബെഞ്ച് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.