ഫോട്ടോയെടുക്കാൻ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു

കൊൽകത്ത: ബംഗാൽ ഹൈവേയിൽ ഫോട്ടെയെടുക്കാൻ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു. കൊൽകത്തയിലെ ജൽപെയ്ഗുരി ബാങ്കിലെ സുരക്ഷ ഉദ്യോഗസ്ഥനായ സാദിഖ് റഹ്മാൻ (40) ആണ് മരിച്ചത്. ലത്താഗുരി വനത്തിന് അരികെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവമുണ്ടായത്. 

യാത്രാമധ്യേ അപ്രതീക്ഷിതമായാണ് സാദിഖ് റഹ്മാൻ ആ​ന വ​ഴി​യി​ൽ​നി​ൽ​ക്കു​ന്ന​തു കണ്ടത്.  ആന റോഡ് മുറിച്ചു കടക്കുന്നതിനാൽ വാഹനങ്ങളെല്ലാം റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.ഈ സമയം കാറിൽ നിന്നിറങ്ങി ഫോട്ടോയെടുക്കാൻ ശ്രമിച്ചതാണ് വിനയായത്.

സാ​ദി​ഖി​നെ ച​വി​ട്ടി​വീ​ഴ്ത്തി 15 മി​നി​റ്റി​നു​ശേ​ഷ​മാ​ണ് ആ​ന സ്ഥ​ല​ത്തു​നി​ന്നു മാ​റാ​ൻ ത​യാ​റാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കുമ്പോ​ഴേക്ക് സാ​ദി​ഖ് മ​രി​ച്ചി​രു​ന്നു. 

സം​സ്ഥാ​ന സ​ർ​ക്കാ​റിന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 84 പേ​രാ​ണ് ബം​ഗാ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.
 

Tags:    
News Summary - Elephant Tramples Man Who Tried To Take Its Photo On Bengal Highway-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.