ന്യൂഡൽഹി:എല്‍വിഷ് യാദവിനെതിരെ പരാതി നല്‍കി നടന്‍ ഫൈസാന്‍ അന്‍സാരി. പാമ്പിന്‍ വിഷം മാത്രമല്ല മറ്റു ലഹരി വസ്തുക്കളും വിതരണം ചെയ്തു എന്നാരോപിച്ചാണ് പരാതി. എല്‍വിഷ് യാദവ് മയക്കുമരുന്ന് വ്യാപാരിയാണ്. അദ്ദേഹത്തിന്റെ സുഹൃത്തും ബിഗ് ബോസ് റണ്ണറപ്പുമായ മനീഷ റാണിക്ക് ഇതില്‍ പങ്കുണ്ടെന്നും ഫൈസാന്‍ അന്‍സാരി ആരോപിച്ചു.
എല്‍വിഷിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിക്കാന്‍ സാധ്യത ഉള്ളതിനാല്‍ മനീഷയുടെ ഫോണ്‍ സുരക്ഷിതമാക്കണമെന്ന് ഫൈസാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. എല്‍വിഷിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടിയെടുക്കണമെന്നും മനീഷ റാണിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍വിഷ് യാദവിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചില വ്യക്തികളില്‍ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്നും മനീഷക്ക് എതിരായ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
നേരത്തെ പാമ്പിൻ വിഷവുമായി ലഹരി പാർട്ടി നടത്തിയെന്ന വാദങ്ങൾ തള്ളി എൽവിഷ് രംഗത്തെത്തിയിരുന്നു. ‘പൊലീസ് ഉന്നയിച്ച വാദങ്ങളിൽ ഒരു ശതമാനം പോലും വസ്തുതയില്ല. തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. അന്വേഷണത്തിന് പൊലീസുമായി സഹകരിക്കാൻ തയാറാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാപ്പ് പറയാൻ തയാറാണെന്നും എൽവിഷ് പറഞ്ഞിരുന്നു.
തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ വിമർശനവുമായി എൽവിഷ് യാദവ് രംഗത്തെത്തിയിരുന്നു. പാമ്പിന്‍റെ വിഷം വിതരണം ചെയ്തെന്ന പരാമർശത്തിൽ മൃഗസംരക്ഷണ പ്രവർത്തകയും ബി.ജെ.പി എം.പിയുമായ മനേക ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും എൽവിഷ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.