അടിയന്തരാവസ്ഥയുടെ ഓർമ പുതുക്കി ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണം -അമിത് ഷാ

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ ഓർമ പുതുക്കി എല്ലാ വർഷവും ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ ഈ ദിനത്തിൽ അനുസ്മരിക്കണമെന്നും അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തെ കൊലപ്പെടുത്തിയ ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും അമിത് ഷാ എക്സിൽ കുറിച്ചു

എക്സ് പോസ്റ്റിലൂടെയാണ് അമിത് ഷാ ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്തെ ഗസറ്റ് വിജ്ഞാപനവും അമിത്ഷാ പോസ്റ്റ് ചെയ്തു. ''1975 ജൂൺ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യ മനോഭാവത്തിലൂടെ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചുകൊണ്ട് നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവിനെ തച്ചുടച്ചു. ഒരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് ആളുകൾ ജയിലുകളിലേക്ക് വലിച്ചെറിയ​പ്പെട്ടു. മാധ്യമങ്ങളെ നിശബ്ദമാക്കി.''-എന്നാണ് അമിത് ഷാ കുറിച്ചത്.പാർലമെന്റിൽ രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തിലും അടിയന്തരാവസ്ഥയെ കുറിച്ച് പരാമർശിച്ചിരുന്നു.

അടിയന്തരവസ്ഥാദിനം ഭരണഘടനഹത്യ ദിനമായി ആചരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ കോൺഗ്രസ് എതിർത്തു. ജൂൺ നാലിന് മോദി മുക്ത് ദിവസ് ആയി മത്സരിക്കുമെന്നും കോൺഗ്രസ് തിരിച്ചടിച്ചു.



Tags:    
News Summary - Emergency Day, June 25, To Be Observed As Samvidhaan Hatya Diwas says Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.