എഞ്ചിൻ തകരാർ: ഇൻഡിഗോ വിമാനത്തിന്​ മുംബൈയിൽ അടിയന്തര ലാൻഡിങ്​

മുംബൈ: പുണെയിൽ നിന്നും ജയ്​പൂരിലേക്ക്​ പറന്ന ഇഡിഗോ വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന്​ അടിയന്തരമായി മുംബൈ വിമ ാനത്താവളത്തിൽ ഇറക്കി. ഇൻഡിഗോയുടെ 6ഇ6129 എ.320 നിയോ വിമാനമാണ്​ യാത്രക്കിടെ തകരാറിലായത്​.

പൂനെയിൽ നിന്നും പറന് നുയർന്ന വിമാനം അടിയന്തരസാഹചര്യത്തിലാണെന്ന്​ അറിയിച്ചതോടെ മുംബൈയിൽ ഇറക്കാൻ അനുമതി നൽകുകയായിരുന്നു. അപകടസാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ വിമാനത്താവളം അധികൃതർ അടിയന്തര ലാൻഡിങ്ങിന്​ മുൻഗണന നൽകുകയും ആംബുലൻസ്​ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്​തു.

വിമാനത്തി​ന്​ സംഭവിച്ച തകരാറിനെ കുറിച്ച്​ ഇൻഡിഗോ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇൻഡിഗോ എ.320നിയോ വിഭാഗത്തിലുള്ള വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന്​ പശ്ചിമബംഗാളിലെ സിലിഗുരി വിമാനത്താവളത്തിലും അടിയന്തര ലാൻഡിങ്​ നടത്തിയിരുന്നു. ഇതേ വിഭാഗത്തിലുള്ള വിമാനങ്ങൾ സർവീസിലുള്ള ഗോ എയറിനും സമാന പ്രശ്​നങ്ങൾ ഉണ്ടായിട്ടുണ്ട്​.

Tags:    
News Summary - Emergency on Pune-Jaipur IndiGo flight, plane diverted to Mumbai - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.