ദുബൈ: ദുബൈയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് അസുഖം അനുഭവപ്പെട്ടതിനെ തുടർന്ന് ന്യൂയോർക്ക് ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തി പരിശോധന നടത്തി. 500 യാത്രക്കാർ സഞ്ചരിച്ച എയർബസ് എ380 വിമാനത്തിലെ പത്ത് യാത്രികർക്കാണ് അസുഖ ബാധയെന്ന് എമിറേറ്റ്സ് വൃത്തങ്ങൾ അറിയിച്ചു.
നൂറോളം പേർക്ക് അസുഖം എന്ന മട്ടിൽ കിംവദന്തികൾ പ്രചരിക്കുന്നതിനിടെയാണ് ഒൗദ്യോഗിക വിശദീകരണം പുറത്തു വന്നത്. ന്യൂയോർക്കിൽ എത്തിയ ഉടനെ പ്രാദേശിക ആരോഗ്യ വിദഗധർ വൈദ്യപരിരക്ഷ നൽകിയതായും മറ്റു യാത്രക്കാരുമായി വിമാനം ൈവകാതെ പുറപ്പെടുമെന്നും എമിറേറ്റ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.