പരപ്പനങ്ങാടി: ലക്ഷദീപിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച മുൻ സ്പീക്കറും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന പി.എം. സഈദ് വഴി ദ്വീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന പരപ്പനങ്ങാടിയിലെ നഹ കുടുംബം അവിടുത്തെ നിലവിലെ സാഹചര്യങ്ങളിൽ ആശങ്കയിലാണ്.
1960കളിൽ മതപരമായ അറിവ് തേടി പരപ്പനങ്ങാടി പനയത്തിൽ പള്ളി ദർസിലെത്തിയ പി.എം. സഈദിന് തലശ്ശേരിക്കാരനായ മമ്മുക്കേയി എന്ന വാച്ചക്കേയിയുടെ പരപ്പനങ്ങാടിയിലെ വീട് സ്വന്തം വീടു പോലെയായിരുന്നു. മതവിജ്ഞാന സംരംഭങ്ങളെ അതിരറ്റ് സ്നേഹിച്ച കേയി കുടുംബം പി.എം. സഈദിനും സഹോദരൻ പി.എസ്.കെ. തങ്ങൾക്കും വീടിെൻറ വിശാലമായ പടിപ്പുര വിട്ടുനൽകി. പിന്നീട് വീടും പടിപ്പുരയുമെല്ലാം തറവാടിലെ ഇളയ മകനും സഈദിെൻറ സന്തത സഹചാരിയുമായ കിഴക്കിനിയകത്ത് അബ്ദുല്ല നഹ പൊളിച്ചു മാറ്റിയപ്പോഴും സഈദ് ഉപയോഗിച്ചിരുന്ന കട്ടിൽ ഇന്നും അദ്ദേഹത്തോടുള്ള വൈകാരിക ബന്ധത്തിെൻറ സാക്ഷിയായി കേയീസ് ഹൗസിെൻറ പൂമുഖത്ത് സൂക്ഷിച്ചിട്ടുണ്ട്.
അവഗണിക്കപ്പെട്ട സമൂഹത്തിെൻറ ഉയർച്ചക്ക് ഏറെ സ്വപ്നങ്ങൾ കണ്ട പി.എം. സഈദ് എം.പിയായിരുന്നപ്പോഴും സ്പീക്കറും അഭ്യന്തര സഹമന്ത്രിയുമായപ്പോഴും തന്നെയും കുടുംബത്തെയും ദില്ലിയിലെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ചിരുന്നതായി ഗൾഫ് എയർ മുൻ എച്ച്.ആർ ഓഫിസർ കൂടിയായ അബ്ദുല്ല നഹ ഓർക്കുന്നു. ദ്വീപ് നിവാസികളെ പോലെ ലളിതവും നിഷ്കളങ്കവുമായ ജീവിതം നയിക്കുന്ന മറ്റൊരു വിഭാഗമിെല്ലന്നും അവരുടെ സംസ്കാരം തകർക്കാനുള്ള നീക്കം കാലം പൊറുക്കിെല്ലന്നും നഹ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.