ദീപാവലി ആഘോഷങ്ങൾക്കായി തയാറെടുക്കുകയാണ് രാജ്യം. ദീപാവലി സമയത്താണ് ഉത്തേരേന്ത്യയിലെ കമ്പനികളെല്ലാം ജീവനക്കാർക്ക് ബോണസ് നൽകുന്നത്. ഗിഫ്റ്റ് വൗച്ചറുകളായും ഇൻസെന്റീവായും മധുരപലഹാരങ്ങളുമായെല്ലാം കമ്പനികൾ ജീവനക്കാർക്ക് ബോണസ് നൽകാറുണ്ട്. എന്നാൽ, തമിഴ്നാട്ടിലെ കോത്തഗിരിയിലെ തേയില തോട്ടമുട ദീപാവലി ബോണസിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് ബൈക്കുകളാണ് ഇയാൾ തൊഴിലാളികൾക്കായി നൽകിയത്.
190 ഏക്കർ വിസ്തീർണ്ണമുള്ള തേയില തോട്ടത്തിന്റെ ഉടമയായ പി.ശിവകുമാറാണ് വലിയ സമ്മാനം നൽകി ജീവനക്കാരെ ഞെട്ടിച്ചത്. രണ്ട് ലക്ഷത്തോളം വില വരുന്ന റോയൽ എൻഫീൽഡ് ബൈക്കാണ് ഇയാൾ സമ്മാനമായി നൽകിയത്. 627 ജീവനക്കാരാണ് തേയില തോട്ടത്തിൽ ജോലി ചെയ്യുന്നത്.
ഇതിൽ 15 ജീവനക്കാർക്കാണ് റോയൽ എൻഫീൽഡ് ബൈക്ക് സമ്മാനമായി നൽകിയത്. മാനേജർ, സൂപ്പർവൈസർ, സ്റ്റോർ കീപ്പർ, കാഷ്യർ, ഫീൽഡ് സ്റ്റാഫ്, ഡ്രൈവർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കെല്ലാം ബൈക്ക് നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ബൈക്കിന്റെ കീ നൽകിയതിന് ശേഷം അവർക്കൊപ്പം ശിവകുമാർ യാത്ര ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.