ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ബ്രായിഹാർഡ് കാത്‌പോറ ഏരിയായിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. സുരക്ഷാസേനയും പൊലീസും ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നതായി ജമ്മു കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു.
ജൂലൈ 24ന് കുൽഗാം ജില്ലയിലെ റാംപോറ ഏരിയയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ജമ്മു കശ്മീരിൽ 2019 ആഗസ്റ്റ് അഞ്ചിനും 2022 ജൂലൈ ഒമ്പതിനും ഇടയിൽ ഭീകരർ നടത്തിയ വിവിധ ആക്രമണങ്ങളിൽ 128 സുരക്ഷാ സേനാംഗങ്ങളും 118 സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. 118 സിവിലിയന്മാരിൽ അഞ്ചു പേർ കശ്മീരി പണ്ഡിറ്റുകളും 16 പേർ ഹിന്ദു/ സിഖ് വിഭാഗക്കാരുമാണ്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ജൂലൈ 20ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.