കശ്മീരിലെ പുൽവാമയിൽ ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടൽ

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ കൻഗനിലാണ് ഏറ്റുമുട്ടൽ നടന്നത്. 

ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ മൊബൈൽ ഇന്‍റർനെറ്റ് സേവനം താൽകാലികമായി നിർത്തി. പ്രദേശത്ത് സേനയുടെ തിരച്ചിൽ തുടരുകയാണ്. 

തിങ്കളാഴ്ച പാകിസ്താനിൽ നിന്ന് സായുധ പരിശീലനം ലഭിച്ച മൂന്നു ഭീകരരെ സേന വധിച്ചിരുന്നു. രജൗറി ജില്ലയിലെ നൗഷാര സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം. 

ചൊവ്വാഴ്ച ജമ്മു കശ്മീരിലെ ത്രാലിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചിരുന്നു. 


 

Tags:    
News Summary - Encounter underway between security forces and terrorists in Pulwama -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.