എഞ്ചിനിയറിങ്​ വിദ്യാർഥി താജ്​ ഹോട്ടലിൽ നിന്നും ചാടി ആത്മഹത്യ ചെയ്​തു

മുംബൈ: ബാന്ദ്രയിലെ താജ് ഹോട്ടലി​െൻറ 19ാം നിലയിൽ നിന്നും ചാടി എഞ്ചിനിയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു. മരണത്തെ കുറിച്ച് ഫേസ്ബുക്ക് വിഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് 24 കാരനായ അർജുൻ ബർദ്വാജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ബംഗളൂരു സ്വദേശിയായ അർജുൻ ബാന്ദ്രയിലെ വിലെ പാർലെയിൽ കോളജിലെ വിദ്യാർഥിയായിരുന്നു.

കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ തങ്ങിയ അർജുൻ പുലർച്ചെ 6.30 ഒാടെ ജനൽ ചില്ലുകൾ തകർത്ത് താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹോട്ടൽ അധികൃതർ അർജുനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആത്മഹത്യയെ കുറിച്ച് അർജുൻ ത​െൻറ ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. താൻ മയക്കുമരുന്നിന് അടിമയാണെന്നും ഇത്തരത്തിൽ തുടർന്നു ജീവിക്കാൻ താൽപര്യമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുകയാെണന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - Engineering Student Jumps From 19th Floor Suite Of Taj Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.