സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി: ഹസിൻ ജഹാന്​ സുരക്ഷ ഉറപ്പാക്കണമെന്ന്​ കോടതി

കൊൽക്കത്ത: സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളുമായി ബന്ധപ്പെട്ട് ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാന്​ സുരക്ഷ ഉറപ്പാക്കണമെന്ന്​ കൊൽക്കത്ത ഹൈകോടതി നിർദേശം നൽകി. സിറ്റി പൊലീസ്​ ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്​ ​ജസ്​റ്റിസ്​ ബാങ്​സു ബസാക് ഉത്തരവിട്ടു.

സാമൂഹിക മാധ്യമങ്ങളിൽ താൻ പങ്കുവെച്ച കാര്യങ്ങളിൽ വിരോധമുള്ള ചിലർ ഭീഷണിപ്പെടുത്തിയെന്ന്​ ഹസിൻ ജഹാൻ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ്​ തൻെറ പരാതിയിൽ നടപടിയെടുക്കാതെ നിഷ്‌ക്രിയമായി തുടരുകയാണെന്ന്​ ചൂണ്ടിക്കാട്ടി ഹസിൻ ഹൈകോടിയിൽ ഹരജി നൽകുകയായിരുന്നു.

ഹസി​ൻ ജഹാ​െൻറ പരാതി പൊലീസ്​ എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സംസ്ഥാനത്തെ മുതിർന്ന അഭിഭാഷകൻ അമിതേഷ് ബാനർജി കോടതിയെ അറിയിച്ചു.

ഹരജിയിൽ വാദം കേട്ട ജസ്​റ്റിസ്​ ദേബാങ്​സു ബസാക്​ ഹസിൻ ജഹാ​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിന് നിർദേശം നൽകി. നാലാഴ്ചക്ക്​ ശേഷം ഹരജയിൽ വീണ്ടും വാദം കേൾക്കുമെന്നും അതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.