നീറ്റ് ക്രമക്കേട് വ്യാപം അഴിമതിയുടെ ദേശീയ രൂപമാണെന്ന് ദിഗ് വിജയ് സിങ്; 'പരീക്ഷ റദ്ദാക്കി അന്വേഷണം നടത്തണം'

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി പരീക്ഷയിലെ ക്രമക്കേടിനെതിരെ രൂക്ഷ പ്രതികരണവുമായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.

'നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കുകയും പുതിയ പരീക്ഷ ഉടൻ നടത്തുകയും വേണം. പാർലമെന്‍റ് പാസാക്കിയ പുതിയ നിയമ പ്രകാരം നിഷ്പക്ഷമായ അന്വേഷണം നടത്തുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുകയും വേണം' -ദിഗ് വിജയ് സിങ് എക്സിൽ കുറിച്ചു.

നീറ്റ് പരീക്ഷയിലെ ക്രമക്കേട് വളരെ ഗുരുതര വിഷയമാണ്. മധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതിയുടെ ദേശീയ രൂപമാണിത്. ദേശീയ പരീക്ഷ ഏജൻസിയുടെ (എൻ.ടി.എ) പ്രവർത്തനം സംശയം ജനിപ്പിക്കുന്നതും അഴിമതി നിറഞ്ഞതുമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിൽ പൊതു പരീക്ഷകൾ (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ 2024 പാർലമെന്‍റ് പാസാക്കുകയും നിയമം കർശനമായി നടപ്പാക്കിയിട്ടും ക്രമക്കേടുകൾ സംഭവിക്കുന്നത് എൻ.ടി.എയുടെ പ്രവർത്തനങ്ങളെയാണ് സംശയത്തിലാക്കുന്നത്. ഇത് കേന്ദ്ര സർക്കാറിനെയും പരീക്ഷ ഏജൻസിയുടെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്നും ദിഗ് വിജയ് സിങ് ചൂണ്ടിക്കാട്ടി.

അതേസമയം, നീ​റ്റ് പരീക്ഷയുടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ന്നി​ട്ടി​ല്ലെ​ന്ന വിശദീകരണവുമായി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​ മ​ന്ത്രി ധ​ര്‍മേ​ന്ദ്ര പ്ര​ധാ​ന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നീ​റ്റ് പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് അ​പാ​ക​ത ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. കേ​ന്ദ്ര സ​ര്‍ക്കാ​റും എ​ൻ.​ടി.​എ​യും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും നീ​തി ഉ​റ​പ്പാ​ക്കും.

ആ​റു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ല്‍കി​യ ചോ​ദ്യ​പേ​പ്പ​റി​ലാ​ണ് പി​ശ​ക് ക​ണ്ടെ​ത്തി​യ​ത്. ഈ ​സെ​ന്റ​റു​ക​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 1563 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് ഗ്രേ​സ് മാ​ര്‍ക്ക് ന​ല്‍കി​യ​​ത്. നി​സാ​ര പ്ര​ശ്ന​ത്തി​ൽ കോ​ൺ​ഗ്ര​സ് രാ​ഷ്ടീ​യം ക​ല​ർ​ത്തു​ക​യാ​ണ്. വൈ​കാ​രി​ക വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം വ​സ്തു​ത​ക​ൾ അ​റി​യാ​തെ ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ധ​ര്‍മേ​ന്ദ്ര പ്ര​ധാ​ന്‍ ആരോപിച്ചു.

Tags:    
News Summary - "Entire examination should be cancelled": Digvijay Singh demands probe into NEET-UG exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.