ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ നിയമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പൊളിച്ചെഴുതി കഴിഞ്ഞു. അടുത്ത ലക്ഷ്യം പരിസ്ഥിതി നിയമമാണ്. ആദ്യപടി എന്ന നിലയിൽ ഈ വർഷം മാർച്ചിൽ കരട് വിജ്ഞാപനവും പുറത്തിറക്കി. പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച നിയമങ്ങൾ അടിമുടി മാറ്റിമറിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പുറത്തിറക്കിയ കരടിൻമേൽ (പരിസ്ഥിതി ആഘാത വിലയിരുത്തൽ നിയമം- Environmental impact assessment draft 2020)െപാതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ഈമാസം 11ന് അവസാനിക്കും. ഈ സാഹചര്യത്തിൽ കരട് നിയമത്തിനെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കാനുള്ള കാമ്പയിൻ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. #EIA, #withdraweia2020 തുടങ്ങിയ ഹാഷ്ടാഗുകളിൽ വൻ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
പാറമട ഖനനവും മലിനീകരണ പ്ലാൻറും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ നമുക്കറിയാം. എന്നാൽ, പുതിയ നിയമം നിലവിൽ വന്നാൽ ഈ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി ഇനി കോടതി കയറാനോ നഷ്ടപരിഹാരം ആവശ്യെപ്പടാനോ സാധിക്കില്ലെന്നതാണ് കാമ്പയിനിെൻറ കാതൽ. നിലവിൽ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമവും 2006ലെ ഇ.ഐ.എ നിയമവും സംരക്ഷണത്തിനുണ്ടെങ്കിൽ 2020ലെ വിജ്ഞാപനം നിയമമാകുന്നതോടെ അതും ഇല്ലാതാകും.
1984ലെ ഭോപാൽ ദുരന്തത്തിെൻറ പശ്ചാത്തലത്തിലാണ് 1986ൽ പരിസ്ഥിതി സംരക്ഷണ നിയമം രാജ്യത്ത് നടപ്പിലാക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യത്തെ നിയമനിർമാണമായിരുന്നു ഇത്. 1994ൽ ഈ നിയമം പരിഷ്കരിച്ച് ഇ.ഐ.എ ആക്ട് കൊണ്ടുവന്നു. ഇതോടെ നിയമ പരിരക്ഷയും കൈവന്നു. പിന്നീട് 2006ലാണ് നിലവിലെ ഇ.ഐ.എ പുറത്തിറക്കിയത്. ഇതോടെ ഖനനം, അണക്കെട്ടുകൾ, വ്യവസായ സ്ഥാപനങ്ങൾ, മലിനീകരണ പ്ലാൻറുകൾ തുടങ്ങിയവയുടെ നിർമാണത്തിനും വിപുലീകരണത്തിനും വിദഗ്ധ സമിതിയുടെ അനുവാദം വേണമെന്ന നിയമവും നിലവിൽവന്നു. കൂടാതെ പൊതുജനങ്ങൾക്ക് ഇവ സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ഇടപെടുന്നതിനും അനുമതി നൽകും.
എന്നാൽ, പുതിയ നിയമം വരുന്നതോടെ ഈ നിയമത്തിെൻറ കടക്കൽ കത്തിവീഴും. അനുമതിയില്ലാതെ, പരിസ്ഥിതി പഠനം നടത്താതെ വ്യവസായ പദ്ധതികൾ തുടങ്ങാനും നിർമാണ പ്രവർത്തനങ്ങൾ നടത്താനും യഥേഷ്ടം സാധിക്കും. മലയോര മേഖലകളിലും ആദിവാസി മേഖലകളിലും മുൻകൂർ അനുമതി ഇല്ലാതെ സൗരോർജ പ്ലാൻറുകൾ, പാറമടകൾ, നിർമാണ പ്രവർത്തനങ്ങൾ, ഡാമുകൾ തുടങ്ങിയവ സാധ്യമാകും. ജനങ്ങൾക്ക് ഇവ മൂലം എന്തെങ്കിലും ദുരന്തം നേരിട്ടാൽ പരാതി നൽകാൻ സാധിക്കുകയുമില്ല.
ഒന്നാം മോദി സർക്കാർ അധികാരമേറ്റതോടെ ഒന്നരലക്ഷം ചതുരശ്ര മീറ്റർ വരെയുള്ള നിർമാണങ്ങൾക്ക് പരിസ്ഥിതി അനുമതിയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ, 2006ലെ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രിബ്യൂണൽ ഇത് റദ്ദാക്കുകയായിരുന്നു.
2020ലെ കരടു വിജ്ഞാപനത്തിെൻറ പ്രത്യാഘാതങ്ങൾ മനസിലാകണമെങ്കിൽ 2006ലെ വിജഞാപനം അറിയണം. 2006ലെ വിജ്ഞാപനമനുസരിച്ച് വികസന പദ്ധതികെള രണ്ടായി തരം തിരിച്ചിരിക്കുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് അനുമതി വാങ്ങേണ്ട ആധുനികവത്കരണ വിപുലീകരണ പദ്ധതികളെ എ വിഭാഗമെന്നും സംസ്ഥാന ഇ.െഎ.എ അതോറിറ്റിയിൽനിന്ന് അനുമതി വാങ്ങേണ്ട ഇത്തരം പദ്ധതികളെ ബി വിഭാഗമെന്നുമാണ് തരംതിരിച്ചിരിക്കുന്നത്. കേന്ദ്ര/സംസ്ഥാന തലങ്ങളിലുള്ള വിദഗ്ധ സമിതിയുടെ നിർദേശങ്ങള്‍ക്കനുസൃതമായി പരിസ്ഥിതി മന്ത്രാലയം/സംസ്ഥാന അതോറിറ്റി പാരിസ്ഥിതിക അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യും. ഇതില്‍ ബി വിഭാഗത്തില്‍ പെടുന്ന പദ്ധതികളെ പരിസ്ഥിതി ആഘാത പഠനം വേണ്ടതെങ്കില്‍ ബി വൺ എന്നും അല്ലെങ്കില്‍ ബി ടു എന്നും രണ്ടായി തിരിച്ചിരുന്നു.
എന്നാൽ 2020ലെ വിജ്ഞാപനത്തിൽ ഈ വികസന പദ്ധതികളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. എ, ബി വൺ, ബി ടു എന്നിവയാണവ. വിഷയ പഠനം, ഇ.ഐ.എ കരട് തയാറാക്കൽ, അഭിപ്രായ ശേഖരണവും പൊതുതെളിവെടുപ്പും, ഇ.ഐ.എ റിപ്പോർട്ട് തയാറാക്കൽ, വിലയിരുത്തൽ, മുൻകൂർ പാരിസ്ഥിതിക അനുമതി റദ്ദാക്കുകയോ നൽകുകയോ െചയ്യൽ തുടങ്ങിയവയാണ് എ, ബി വൺ വിഭാഗങ്ങളിൽപ്പെട്ട വികസന പദ്ധതികൾക്കുള്ള മുൻകൂർ പാരിസ്ഥിതിക അനുമതി പ്രക്രിയ. എന്നാൽ, ഇൗ വിഭാഗങ്ങളിൽതന്നെ പ്രാരംഭ ശേഷിയേക്കാൾ 50 ശതമാനത്തിൽ കുറവ് വികാസം മാത്രം ആവശ്യമായ വിപുലീകരണ പദ്ധതികെള കരട് വിജ്ഞാപനത്തിൽ പാരിസ്ഥിതിക അനുമതി തേടുന്നതിൽനിന്ന് ഒഴിവാക്കി. ബി വിഭാഗത്തിലെ പദ്ധതികെള മുന്‍കൂര്‍ പാരിസ്ഥിതിക അനുമതിയെന്നും മുന്‍കൂര്‍ പാരിസ്ഥിതിക അനുവാദമെന്നും തിരിച്ചിരിക്കുന്നു. ഇത്തരം മുന്‍കൂര്‍ പാരിസ്ഥിതിക അനുവാദം മാത്രം വേണ്ടി വരുന്ന ബി ടു പദ്ധതികള്‍ക്ക് ഇ.ഐ.എ റിപ്പോര്‍ട്ടുകളോ വിദഗ്ധ സമിതിയുടെ വിലയിരുത്തലോ ആവശ്യമായി വരില്ല. സംസ്ഥാന റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നും നേരിട്ടുള്ള അപേക്ഷയില്‍ പ്രവര്‍ത്തനാനുമതി ലഭ്യമാക്കാം.
വിപുലീകരണപദ്ധതികളിൽ എ, ബി വൺ വിഭാഗങ്ങളിലെ പദ്ധതികൾക്ക് മാത്രമേ പൊതു തെളിവെടുപ്പ് ആവശ്യമുള്ളുവെന്നും വിജ്ഞാപനത്തിൽ പറയുന്നു. ബി ടു വിഭാഗത്തിലെ എല്ലാ പദ്ധതികള്‍ക്കും ആഘാത പഠനവും പൊതു തെളിവെടുപ്പുകളും വിജ്ഞാപനത്തിലൂടെ ഒഴിവാക്കുകയും ചെയ്തു. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും കേന്ദ്രസർക്കാർ നിർദേശിക്കുന്നതുമായ പദ്ധതികളിലും പൊതുതെളിവെടുപ്പുകൾ ഉണ്ടാകില്ല. ഇത്തരത്തിലുള്ള പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് മുമ്പിൽ വെക്കേണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.
കരട് വിജ്ഞാപനത്തിൽ പരിസ്ഥിതി ആഘാത പഠനവും പൊതു തെളിവെടുപ്പും നടപ്പിലാേക്കണ്ട പദ്ധതികളുടെ എണ്ണവും തരവും കുറച്ചു. ജലസേചനം ആധുനികവത്കരിക്കാനുള്ള പദ്ധതി, പ്രഖ്യാപിത വ്യവസായ എസ്റ്റേറ്റുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലോഹ-കീടനാശിനി-പെയിൻറ്-പെട്രോളിയം ഉത്പന്നങ്ങള്‍ മുതലായവ നിർമിക്കുന്ന വ്യവസായ പദ്ധതി, അതിര്‍ത്തികളിലെ ദേശീയപാത-എക്സ്പ്രസ് പാത-പൈപ്പ് ലൈന്‍ പദ്ധതികള്‍, കെട്ടിട നിർമാണ പദ്ധതി, പ്രാദേശിക വികസന പദ്ധതി, മേല്‍പ്പാലം- ഉപരിതല പാത-ഫ്ലൈ ഓവർ പദ്ധതി,കടല്‍ തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അപ്പുറമുള്ള പദ്ധതി തുടങ്ങിയവക്ക് പൊതു തെളിവെടുപ്പുകള്‍ ആവശ്യമായി വരില്ല.
ഖനന പദ്ധതികൾക്ക് പരിസ്ഥിതി അനുമതിയുടെ കാലാവധി 30 വർഷത്തിൽനിന്ന് 50 വർഷമാക്കാനും കരട് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതോടെ ദേശീയപാർക്കുകളിലും വന്യജീവികേന്ദ്രങ്ങളിലും പരിസ്ഥിതി ദുർബലപ്രദേശങ്ങളിലും അനായസമായി ഖനനം സാധ്യമാകും. കൃഷിഭൂമി മറ്റു ഭൂമിയാക്കി മാറ്റാനും എളുപ്പത്തിൽ സാധിക്കും. ഇതോടെ പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യാനും കോർപറേറ്റുകൾക്ക് കഴിയും. പ്രളയവും വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനയും ഉയർന്ന ചൂടും രാജ്യത്തെ ഇതിലും ഭീകരമായി വേട്ടയാടി കൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.