ഇ.​പി.​എ​ഫ്​ ഭ​വ​ന​പ​ദ്ധ​തി ഉ​ട​ൻ; ഉ​ത്ത​ര​വ്​ അ​ടു​ത്ത മാ​സം

ന്യൂഡൽഹി:  ഇ.പി.എഫ് അംഗങ്ങൾക്കുള്ള ഭവനപദ്ധതിക്ക് അന്തിമ രൂപമായി.  മാസം തോറുമുള്ള ഇ.പി.എഫ് അടവിൽനിന്ന് ഭവനവായ്പയുടെ ഇ.എം.െഎ തിരിച്ചടവ് നിർവഹിക്കുന്ന വിധമാണ് പദ്ധതി. പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവ് ഏപ്രിലിൽ ഉണ്ടാകുമെന്നും കേന്ദ്ര പ്രോവിഡൻറ് ഫണ്ട് കമീഷണർ വി.പി ജോയ് പറഞ്ഞു.   ഭവനപദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ചേർന്ന് ആദ്യം സൊസൈറ്റി രൂപവത്കരിച്ച് രജിസ്റ്റർ ചെയ്യണം.

ഇ.പി.എഫ് പദ്ധതിയിൽ അംഗങ്ങളായി മൂന്നു വർഷമെങ്കിലും പൂർത്തിയാക്കിയ 10 പേരെങ്കിലൂം ചേർന്നതായിരിക്കണം സൊൈസറ്റി. സൊൈസറ്റി അംഗങ്ങളുടെ മൊത്തം ശമ്പളം,  മാസം തോറും ഇ.പി.എഫിലേക്കുള്ള അടവ് എന്നിവ കാണിച്ച് ഇ.പി.എഫ്.ഒ സൊസൈറ്റി അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും.  അതുമായി സൊസൈറ്റി അംഗങ്ങൾക്ക് ബാങ്കുകളെ സമീപിക്കാം. ഇ.പി.എഫ് അടവിൽനിന്ന് ഇ.എം.െഎ കിട്ടുമെന്ന് ഉറപ്പുള്ളതിനാൽ ബാങ്കുകൾ വേഗം വായ്പ അനുവദിക്കും.

മാത്രമല്ല,   പത്തോ, ഇരുപത്തേഞ്ചാ പേർ ഉൾപ്പെട്ട സൊൈസറ്റി അംഗങ്ങൾ ഒന്നിച്ച് സമീപിക്കുേമ്പാൾ സ്വാഭാവികമായും  വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലക്ക് ഫ്ലാറ്റ് അല്ലെങ്കിൽ വീട് നൽകാൻ ഭവനനിർമാതാക്കൾ തയാറാകും. കൂട്ടായ വിലപേശലി​െൻറ നേട്ടവും വേഗത്തിലുള്ള ബാങ്ക് വായ്പ ലഭ്യതക്കുമപ്പുറമുള്ള നേട്ടവും  പദ്ധതിയുടെ സവിശേഷതയാണ്.   കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെടുത്തിയാകും ഇത് നടപ്പാക്കുക.

പ്രധാനമന്ത്രി ആവാസ് യോജനയിൽ ആറു ലക്ഷം വരെ  മൂന്നു ശതമാനം, ഒമ്പത് ലക്ഷം വരെ നാലു ശതമാനം, 12 ലക്ഷം വരെ ആറു ശതമാനത്തിൽ താഴെ എന്നിങ്ങനെയാണ് പലിശനിരക്ക്.  ഇ.പി.എഫ് ഭവനപദ്ധതിയിലുള്ളവർക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള ബാങ്ക് വായ്പ ലഭ്യമാകും.  പ്രധാനമന്ത്രി ആവാസ് യോജനയുടെ നടത്തിപ്പ് ഏജൻസിയായ ഹഡ്കോയുമായി (ഹൗസിങ് ആൻഡ് അർബൻ െഡവലപ്മ​െൻറ് കോർപറേഷൻ) ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്.

ഭവനനിർമാതാക്കളായ കമ്പനികൾക്കും ഇ.പി.എഫ് അംഗങ്ങൾക്കുമിടയിൽ ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലക്ക് മാത്രമാണ് ഇ.പി.എഫ്.ഒ പ്രവർത്തിക്കുക.  വീടി​െൻറ തെരഞ്ഞെടുപ്പിലും സൗകര്യങ്ങളിലും ബന്ധെപ്പട്ട അംഗത്തിന് സ്വാതന്ത്ര്യമുണ്ടാകും.  ഭവനവായ്പ  ലഭ്യമാക്കുകയും ഇ.പി.എഫ് അടവിൽനിന്ന്  അതി​െൻറ ഇ.എം.െഎ തിരിച്ചടവ് നടത്തുകയും മാത്രമാണ് ഇ.പി.എഫ്.ഒ ചെയ്യുക.  രാജ്യത്ത്  നാലു കോടി  ഇ.പി.എഫ് അംഗങ്ങളാണ് ഇപ്പോഴുള്ളത്.  ഇവർക്ക് വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് ഭവനപദ്ധതി തയാറാക്കിയിട്ടുള്ളത്.  

 

Tags:    
News Summary - EPF housing loan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.