ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാം; ഇ.പി.എഫ്.ഒ ഉത്തരവിറക്കി

ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കാം. ഇതുസംബന്ധിച്ച് ഇ.പി.എഫ്.ഒ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷന് അപേക്ഷിക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധി മാർച്ച് നാലിന് അവസാനിക്കാനിരിക്കെയാണ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം വിരമിച്ചവര്‍ക്കും ഇപ്പോഴും സര്‍വിസില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയാണ് ഇ.പി.എഫ്.ഒ ഉത്തരവ്. ഇതുപ്രകാരം ഇ.പി.എഫ്.ഒയുടെ യുനിഫൈഡ് പോർട്ടലിലെ https://unifiedportal-mem.epfindia.gov.in/memberInterfacePohw/ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.


കഴിഞ്ഞ നവംബറിലാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് പദ്ധതിയിലുള്ളവര്‍ക്ക് യഥാര്‍ഥ ശമ്പളത്തെ അടിസ്ഥാനമാക്കി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അവസരമൊരുക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്. നിലവിൽ ശമ്പളം എത്ര ഉയര്‍ന്നതാണെങ്കിലും 15,000 രൂപയുടെ 8.33 ശതമാനം (1250 രൂപ) മാത്രമേ പെന്‍ഷന്‍ സ്‌കീമിലേക്ക് പോയിരുന്നുള്ളൂ. അതിനാല്‍ അതനുസരിച്ചുള്ള കുറഞ്ഞ പെന്‍ഷനാണ് തൊഴിലാളിക്ക് ലഭിച്ചിരുന്നത്. എന്നാൽ, ഉയർന്ന ശമ്പളമുള്ളവർക്ക്, ശമ്പളത്തിന്റെ 8.33 ശതമാനം തുക ഇ.പി.എസിലേക്ക് വകമാറ്റി, അതിനെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷന്‍ നേടാനാണ് സുപ്രീംകോടതി അവസരമൊരുക്കിയത്.

Tags:    
News Summary - EPFO subscribers can opt for higher pension now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.