പന്തളം: കഴിഞ്ഞ 28 ദിവസമായി എഴുവയസ്സുകാരനും ഉമ്മയും വയോധികരായ സ്ത്രീകളും ഉൾപ്പെടെ നാലുപേർ യു.പി ജയിലിൽ കഴിയുന്നു. യു.പി െപാലീസ് അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് പ്രവർത്തകരായ പന്തളം സ്വദേശി അൻഷാദ് ബദറുദ്ദീെൻറയും കോഴിക്കോട് സ്വദേശി ഫിറോസിെൻറയും അമ്മമാരും അൻഷാദിെൻറ ഭാര്യയുമാണ് യു.പി ജയിലിൽ കഴിയുന്നത്.
പന്തളം, ചേരിയ്ക്കൽ സ്വദേശിയായ അൻഷാദിെൻറ ഉമ്മ നസീമ മൻസിൽ നസീമ ബീവി (62), ഭാര്യ മുഹ്സിന (30), മകൻ ആത്തീഫ് (7), കോഴിക്കോട് സ്വദേശി ഫിറോസിെൻറ മാതാവ് കുഞ്ഞലിമ (65) എന്നിവരാണ് ജയിലിൽ കഴിയുന്നത്.
ജയിലിൽ കഴിയുന്ന അൻഷാദിനെയും ഫിറോസിനെയും കാണാൻ സെപ്റ്റംബർ 23നാണ് ഇവർ യു.പിയിൽ എത്തിയത്. 25ന് വൈകുന്നേരമാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയെന്ന് ആരോപിച്ചായിരുന്ന അറസ്റ്റ്. കഴിഞ്ഞ 13ന് ലഖ്നോ അഡീഷനൽ ജില്ല 17ാം നമ്പർ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു.
എന്നാൽ, ജയിൽ നടപടിക്രമങ്ങൾ പൂർത്തിയായില്ലെന്ന് പറഞ്ഞ് ഒരാഴ്ചയായി നാലുപേരെയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 12നാണ് അൻഷാദിനെയും ഫിറോസിനെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.