ന്യൂഡല്‍ഹി: ‘ബാഹുബലി’ പ്രധാനമന്ത്രിക്ക് പോലും കോവിഡ് മഹാമാരിയെ നേരിടാൻ കഴിഞ്ഞില്ലെന്നും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ.
മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലേറിയതിെൻറ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് മോദിയെ പരിഹസിച്ച് കപില്‍ സിബല്‍ രംഗത്തെത്തിയത്.
‘മഹാമാരിയെ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുകയും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയുമാണ് കേന്ദ്രം ചെയ്തത്. ലോക്ഡൗണ്‍ പ്രതിസന്ധിക്കിടയില്‍ ജനങ്ങള്‍ പരസ്പരം സഹായിച്ചു. മാര്‍ച്ച് 24ന് ശേഷം സർക്കാറിന് തങ്ങളുടെ വിഭജന അജണ്ട മാറ്റി വെക്കേണ്ടി വന്നു. ലോക്ഡൗണിന് മുമ്പ് സര്‍ക്കാറിെൻറ അജണ്ട ധ്രുവീകരണം മാത്രമായിരുന്നു’- ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം, യു.എ.പി.എ എന്നിവയെ പരോക്ഷമായി പരാമർശിച്ച് സിബൽ പറഞ്ഞു.
റോഡുകളിലൂടെ കാല്‍നടയായി ആളുകള്‍ക്ക് സ്വദേശത്തേക്ക് മടങ്ങേണ്ടി വന്നത് സര്‍ക്കാറിെൻറ അനാസ്ഥയുടെ സാക്ഷ്യപത്രമാണ്. പട്ടിണി മൂലം നിരവധിയാളുകളാണ് മരിച്ചുവീണത്. അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേപ്പാള്‍ നമ്മുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുകയാണ്. ചൈനയുമായും തർക്കമുണ്ട്. പ്രധാനമന്ത്രി എന്താണ് അവരുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കാത്തത്. യഥാര്‍ഥത്തില്‍ അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാറിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.