ചെന്നൈ: അദാനി ഗ്രൂപ് സ്പോൺസർ ചെയ്യുന്ന പരിപാടിയായതിനാൽ ദലിത് എഴുത്തുകാരി സുകീർത്ത റാണി അവാർഡ് നിരസിച്ചു. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ് വിവിധ മേഖലകളിലെ സംഭാവനകൾക്ക് രാജ്യത്തെ 12 വനിതകൾക്ക് ‘ദേവി അവാർഡുകൾ’ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി എട്ടിന് ചെന്നൈയിലാണ് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
റാണിപ്പേട്ട് ജില്ലയിലെ ലാലാപേട്ട സ്വദേശിനിയും അധ്യാപികയുമായ സുകീർത്ത റാണി ദലിത് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള സാഹിത്യകൃതികളിലൂടെയാണ് ശ്രദ്ധേയയായത്. ദലിത് സാഹിത്യത്തിനുള്ള സംഭാവനകൾ കണക്കിലെടുത്താണ് ഇവരെ അവാർഡിന് തിരഞ്ഞെടുത്തത്.
അവാർഡ് വിതരണചടങ്ങിന്റെ മുഖ്യ സ്പോൺസർ അദാനി ഗ്രൂപ്പാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഇത്തരമൊരു ചടങ്ങിൽ അവാർഡ് സ്വീകരിക്കുന്നത് തന്റെ രാഷ്ട്രീയ- പ്രത്യയശാസ്ത്ര വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്നും അവാർഡിനായി തിരഞ്ഞെടുത്തതിന് നന്ദി പറയുന്നതായും സുകീർത്ത റാണി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.