ഹിമന്ത ബിശ്വ ശർമ്മ

രാജ്യത്തെ ഓരോ മുസ്‌ലിം സ്ത്രീയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ആഗ്രഹിക്കുന്നു -ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: രാജ്യത്തെ ഓരോ മുസ്‌ലിം സ്ത്രീയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്ന അവകാശവാദവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരു മുസ്‌ലിം സ്ത്രീയും തന്‍റെ ഭർത്താവ് മൂന്ന് ഭാര്യമാരെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനെ അംഗീകരിക്കില്ല. ഏകീകൃത സിവിൽ കോഡ് തന്‍റെ പ്രശ്നമല്ലെന്നും അത് എല്ലാ മുസ്‌ലിം സ്ത്രീകളുടെയും പ്രശ്നമാണെന്നും ശർമ്മ പറഞ്ഞു.

മുസ്‌ലിം സ്ത്രീകൾക്ക് നീതി ലഭിക്കണമെങ്കിൽ മുത്തലാഖ് റദ്ദാക്കിയ ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് തയാറാക്കാൻ ഒരു പാനൽ രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായത്.

ഏകീകൃത സിവിൽ കോഡിന്‍റെ ഗുണങ്ങൾ ആളുകളിലെത്തിക്കാൻ ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിശദീകരണ പരിപാടികൾ നടത്തുമെന്ന് ഉത്തർപ്രദേശിലെ ന്യൂനപക്ഷ ക്ഷേമ, വഖഫ് സഹമന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു.

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാറുകളുടെയും കേന്ദ്രത്തിന്‍റെയും ശ്രമങ്ങൾ ഭരണഘടന വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധ നീക്കവുമാണെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എ.ഐ.എം.പി.എൽ.ബി) പറഞ്ഞു.

Tags:    
News Summary - Every Muslim woman in the country wants to implement the Unified Civil Code - Himanta Bishwa Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.